ഇന്ത്യയുമായുള്ള വ്യാപാര സഹകരണം ഉറപ്പിച്ച് ഇന്തോനേഷ്യ; കേരളത്തിനും നേട്ടം ഉണ്ടായേക്കും

കൊച്ചി: കേരളത്തിലെ കയര്‍ മേഖലയിലുള്‍പ്പെടെ നിക്ഷേപം നടത്താനുള്ള നീക്കവുമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയും (അസോചാം) കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സിലും (കെഎസ്ഡിസി) ചേര്‍ന്ന് ഇന്തോനേഷ്യയിലെ വ്യാപാര നിക്ഷേപ സാധ്യതകളെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ കോണ്‍സല്‍ ജനറല്‍ അഗസ് പി സപ്താനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐടി, ആരോഗ്യം, ഫാര്‍മ, മെഷിനറി, ഓട്ടോമോട്ടീവ് മേഖലകളില്‍ നിക്ഷേപം ക്ഷണിക്കുന്നതിനു പുറമെ കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, കയര്‍, സമുദ്രോത്പന്നങ്ങള്‍, കശുവണ്ടി, കാപ്പി എന്നിവയിലേക്ക് […]

Update: 2022-08-27 05:33 GMT
കൊച്ചി: കേരളത്തിലെ കയര്‍ മേഖലയിലുള്‍പ്പെടെ നിക്ഷേപം നടത്താനുള്ള നീക്കവുമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയും (അസോചാം) കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സിലും (കെഎസ്ഡിസി) ചേര്‍ന്ന് ഇന്തോനേഷ്യയിലെ വ്യാപാര നിക്ഷേപ സാധ്യതകളെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ കോണ്‍സല്‍ ജനറല്‍ അഗസ് പി സപ്താനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐടി, ആരോഗ്യം, ഫാര്‍മ, മെഷിനറി, ഓട്ടോമോട്ടീവ് മേഖലകളില്‍ നിക്ഷേപം ക്ഷണിക്കുന്നതിനു പുറമെ കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, കയര്‍, സമുദ്രോത്പന്നങ്ങള്‍, കശുവണ്ടി, കാപ്പി എന്നിവയിലേക്ക് നിക്ഷേപം നടത്താനുള്ള സന്നദ്ധതയും ഇന്തോനേഷ്യ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ കയര്‍, സുഗന്ധവ്യഞ്ജനം, കാപ്പി, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇന്തോനേഷ്യന്‍ മാര്‍ക്കറ്റിലും ഡിമാന്‍ഡ് ഏറെയാണ്. ഐടി കമ്പനികള്‍ക്കും ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കും ഇന്തോനേഷ്യ മികച്ച ഒരു നിക്ഷേപ കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിപണിയിലേക്കെത്തിക്കാന്‍ ഇന്തോനേഷ്യ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ശക്തമായ വ്യാപാരബന്ധം നിലനില്‍ക്കുന്നുണ്ട്. 2025 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം 5000 കോടി ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യം. ഇതിനായി ഇരുരാജ്യങ്ങളും തമ്മില്‍ 2018 ല്‍ സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇതുവരെ 2000 കോടി ഡോളറിന്റെ വ്യാപാരം മാത്രമേ നടന്നുള്ളൂ.
Tags:    

Similar News