യുഎഇ ഓർഡർ: അശോക് ലെയ്ലാൻഡ് ഓഹരികൾ 5 ശതമാനം ഉയർന്നു

ദുർബ്ബലമായ വിപണിയിലും അശോക് ലെയ്ലാൻഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.32 ശതമാനം ഉയർന്ന് 162.30 രൂപ വരെയെത്തി. യുഎഇയിൽ നിന്ന് 1,400 സ്കൂൾ ബസുകൾക്കായി ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിക്കു ലഭിച്ച ഏറ്റവും വലിയ സ്കൂൾ ബസ് ഓർഡർ ആണിത്. 55 സീറ്റുള്ള ഫാൽക്കൺ ബസ്, 32 സീറ്റുള്ള ഓയെസ്റ്റർ ബസ് എന്നിവ കമ്പനിയുടെ റാസ് അൽ ഖൈമയിലെ നിർമ്മാണ പ്ലാന്റിൽ നിന്നും വിതരണം ചെയ്യും. ജിസിസിയിലെ അംഗീകാരമുള്ള ഏക ബസ് നിർമ്മാണ കേന്ദ്രമാണിത്. […]

Update: 2022-09-01 06:24 GMT

ദുർബ്ബലമായ വിപണിയിലും അശോക് ലെയ്ലാൻഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.32 ശതമാനം ഉയർന്ന് 162.30 രൂപ വരെയെത്തി. യുഎഇയിൽ നിന്ന് 1,400 സ്കൂൾ ബസുകൾക്കായി ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിക്കു ലഭിച്ച ഏറ്റവും വലിയ സ്കൂൾ ബസ് ഓർഡർ ആണിത്.

55 സീറ്റുള്ള ഫാൽക്കൺ ബസ്, 32 സീറ്റുള്ള ഓയെസ്റ്റർ ബസ് എന്നിവ കമ്പനിയുടെ റാസ് അൽ ഖൈമയിലെ നിർമ്മാണ പ്ലാന്റിൽ നിന്നും വിതരണം ചെയ്യും. ജിസിസിയിലെ അംഗീകാരമുള്ള ഏക ബസ് നിർമ്മാണ കേന്ദ്രമാണിത്.

അശോക് ലെയ്ലാൻഡിന്റെ യുഎഇയിലെ വിതരണ കമ്പനിയായ സ്വൈദാൻ ട്രേഡിങ്ങ് അൽ നബൂദഹ് ഗ്രൂപ്പാണ് ജിസിസിയിൽ നിർമ്മിച്ച മൊത്തം ബസുകളുടെയും കരാറുകൾ ഏറ്റെടുത്തത്. ഭൂരിഭാഗം വാഹനങ്ങളും എമിറേറ്റ്സ് ട്രാൻസ്‌പോർട്ടിനും, എസ്ടിഎസ് ഗ്രൂപ്പിനും വിതരണം ചെയ്യും. കാ‌ർബൺ രഹിത ​ഗതാ​ഗതത്തിൽ കമ്പനി ബ്രിട്ടനിലെ പുതിയ ഇലക്ട്രിക് വാഹന യൂണിറ്റായ സ്വിച്ച് മൊബിലിറ്റിയുടെ സഹായത്തോടെ യുഎഇയിലും, ഗൾഫ് നാടുകളിലും വലിയൊരു വളർച്ച ലക്ഷ്യമിടുന്നു. ഇലക്ട്രിക് വാഹനങ്ങളെ ഈ വിപണികളിൽ ഉടൻ എത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News