ഏപ്രില്‍ -ഓഗസ്റ്റ് മാസത്തിൽ ആദായ നികുതി റീഫണ്ട് 1.14 ലക്ഷം കോടി രൂപ

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് 1.14 ലക്ഷം കോടി രൂപ ആദായ നികുതി റീഫണ്ട് നല്‍കി. 2022 ഏപ്രില്‍ 1 മുതല്‍ 2022 ഓഗസ്റ്റ് 31 വരെയുള്ള മാസങ്ങളില്‍ 1.97 കോടിയിലധികം നികുതിദായകര്‍ക്ക് 1.14 ലക്ഷം കോടി രൂപ ലഭിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ട്വീറ്റ് ചെയ്തു. ഇതില്‍ 61,252 കോടി രൂപയുടെ വ്യക്തിഗത ആദായ നികുതി റീഫണ്ടും 53,158 കോടി രൂപയുടെ കോര്‍പ്പറേറ്റ് […]

Update: 2022-09-03 23:32 GMT

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് 1.14 ലക്ഷം കോടി രൂപ ആദായ നികുതി റീഫണ്ട് നല്‍കി.

2022 ഏപ്രില്‍ 1 മുതല്‍ 2022 ഓഗസ്റ്റ് 31 വരെയുള്ള മാസങ്ങളില്‍ 1.97 കോടിയിലധികം നികുതിദായകര്‍ക്ക് 1.14 ലക്ഷം കോടി രൂപ ലഭിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ട്വീറ്റ് ചെയ്തു.

ഇതില്‍ 61,252 കോടി രൂപയുടെ വ്യക്തിഗത ആദായ നികുതി റീഫണ്ടും 53,158 കോടി രൂപയുടെ കോര്‍പ്പറേറ്റ് ആദായ നികുതി റീഫണ്ടും ഉള്‍പ്പെടുന്നു.

Tags:    

Similar News