ഏഴ് കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞയാഴ്ച്ച 1.34 ലക്ഷം കോടി രൂപ ഉയര്‍ന്നു
ഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ സംയുക്ത മൂല്യം കഴിഞ്ഞയാഴ്ച്ച 1,33,746.87 കോടി രൂപയായി ഉയര്‍ന്നു. ഓഹരികളിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡാണ് ഇതിനു പിന്നില്‍. ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 989.81 പോയിന്റ് അഥവാ 1.68 ശതമാനം ഉയര്‍ന്നിരുന്നു. ടിസിഎസിന്റെ വിപണി മൂല്യം 32,071.59 കോടി രൂപ വര്‍ദ്ധിച്ച് 11,77,226.60 കോടി രൂപയിലേക്ക് എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 26,249.1 കോടി രൂപയുയര്‍ന്ന് 17,37,717.68 കോടി […]
ഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ സംയുക്ത മൂല്യം കഴിഞ്ഞയാഴ്ച്ച 1,33,746.87 കോടി രൂപയായി ഉയര്‍ന്നു. ഓഹരികളിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡാണ് ഇതിനു പിന്നില്‍. ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍.
കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 989.81 പോയിന്റ് അഥവാ 1.68 ശതമാനം ഉയര്‍ന്നിരുന്നു.
ടിസിഎസിന്റെ വിപണി മൂല്യം 32,071.59 കോടി രൂപ വര്‍ദ്ധിച്ച് 11,77,226.60 കോടി രൂപയിലേക്ക് എത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 26,249.1 കോടി രൂപയുയര്‍ന്ന് 17,37,717.68 കോടി രൂപയായി വര്‍ദ്ധിച്ചു.
ഇന്‍ഫോസിസിന്റെ വിപണി മൂല്യം 24,804.5 കോടി രൂപ വര്‍ദ്ധിച്ച് 6,36,143.85 കോടി രൂപയായും, ഐസിഐസിഐ ബാങ്കിന്റേത് 20,471.04 കോടി രൂപ ഉയര്‍ന്ന് 6,27,823.56 കോടി രൂപയിലേക്കും എത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 15,171.84 കോടി രൂപ ഉയര്‍ന്ന് 4,93,932.64 കോടി രൂപയായും അദാനി ട്രാന്‍സ്മിഷന്റേത് 7,730.36 കോടി രൂപ വര്‍ദ്ധിച്ച് 4,38,572.68 കോടി രൂപയുമായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 7,248.44 കോടി രൂപ ഉയര്‍ന്ന് 8,33,854.18 കോടി രൂപയായി.
എന്നാൽ, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം 3,618.37 കോടി രൂപ കുറഞ്ഞ് 6,08,074.22 കോടി രൂപയായി.
എച്ച്ഡിഎഫ്സിയുടെ മൂല്യം 2,551.25 കോടി രൂപ കുറഞ്ഞ് 4,41,501.59 കോടി രൂപയായി.
ബജാജ് ഫിനാന്‍സിന്റേത് 432.88 കോടി രൂപ കുറഞ്ഞ് 4,34,913.12 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നത്. വിപണി മൂല്യമനുസരിച്ച് മികച്ച 10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, അദാനി ട്രാന്‍സ്മിഷന്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് വരുന്നത്.
