വിപണി ഇന്ന് നഷ്ടത്തിൽ; സെൻസെക്സ് 224.11 പോയിന്റ് ഇടിഞ്ഞു
മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും തകർന്ന ആഗോള സൂചികകളും നിക്ഷേപകരെ ആശങ്കയിലാക്കിയതോടെ ഇന്ത്യൻ സൂചികകൾ താഴ്ചയിലേക്ക് നീങ്ങി. തുടര്‍ച്ചയായ നാല് സെക്ഷനുകളിലെ നേട്ടങ്ങള്‍ക്ക് ശേഷം സെൻസെക്സ് 224.11 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്നു 60,346.97 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 66.30 പോയിന്റ് അഥവാ 0 .37 ശതമാനം താഴ്ന്നു 18,003.75 ലും ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ 29 ഓഹരികള്‍ എൻ എസ് ഇ-യിൽ ഇടിവ് രേഖപ്പെടുത്തി. […]
മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും തകർന്ന ആഗോള സൂചികകളും നിക്ഷേപകരെ ആശങ്കയിലാക്കിയതോടെ ഇന്ത്യൻ സൂചികകൾ താഴ്ചയിലേക്ക് നീങ്ങി.
തുടര്‍ച്ചയായ നാല് സെക്ഷനുകളിലെ നേട്ടങ്ങള്‍ക്ക് ശേഷം സെൻസെക്സ് 224.11 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്നു 60,346.97 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 66.30 പോയിന്റ് അഥവാ 0 .37 ശതമാനം താഴ്ന്നു 18,003.75 ലും ക്ലോസ് ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ 29 ഓഹരികള്‍ എൻ എസ് ഇ-യിൽ ഇടിവ് രേഖപ്പെടുത്തി. ടെക്‌നോളജി സ്റ്റോക്കുകൾ എല്ലാം തന്നെ താഴ്ചയിലായിരുന്നു.
ഓഗസ്റ്റില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ ഫെഡ് നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തല്‍ ഏഷ്യന്‍ വിപണികളെ പ്രതികൂലമായി ബാധിച്ചു.
ചൊവ്വാഴ്ച യുഎസ്, യൂറോപ്യന്‍ വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്.
ചൊവ്വാഴ്ച സെന്‍സെക്സ് 455.95 പോയിന്റ് അല്ലെങ്കില്‍ 0.76 ശതമാനം ഉയര്‍ന്ന് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 60,571.08 ല്‍ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി 133.70 പോയിന്റ് അല്ലെങ്കില്‍ 0.75 ശതമാനം ഉയര്‍ന്ന് 18,070.05 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുമ്പ്, ഈ വര്‍ഷം ഏപ്രില്‍ നാലിന് നിഫ്റ്റി 18,000 ന് മുകളില്‍ ക്ലോസ് ചെയ്തിരുന്നു.
"പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും നീണ്ടുനിൽക്കുന്നതിനാൽ, അടുത്ത ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗില്‍ 75 ബേസിസ് പോയിന്റിന്റെ മറ്റൊരു ജംബോ നിരക്ക് വര്‍ധനയ്ക്ക് ഫെഡ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്," ഛബ്ര പറഞ്ഞു.
ബിഎസ്ഇയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനകര്‍ ചൊവ്വാഴ്ച ആഭ്യന്തര ഓഹരികളിലേക്ക് 1,956.98 കോടി രൂപ അധികമായി നിക്ഷേപിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 93.32 യുഎസ് ഡോളറിലെത്തി.
