തുടർച്ചയായി മൂന്നാം ദിവസവും വിപണി നഷ്ടത്തിൽ

മുംബൈ: വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 262.96 പോയിന്റ് അഥവാ 0.44 ശതമാനം താഴ്ന്നു 59,456.78 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 97.90 പോയിന്റ് അഥവാ 0.55 ശതമാനം നഷ്ടത്തിൽ 17,718.35 ലും ക്ലോസ് ചെയ്തു. പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡിന്റെ പണനയ സമ്മേളനത്തിന് മുന്നോടിയായി ആഗോള വിപണിയും ദുര്‍ബലമായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റൽ, ബജാജ് ഫിനാൻസ് എന്നിവ ലാഭത്തിലായപ്പോൾ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, […]

Update: 2022-09-21 04:49 GMT

മുംബൈ: വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 262.96 പോയിന്റ് അഥവാ 0.44 ശതമാനം താഴ്ന്നു 59,456.78 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 97.90 പോയിന്റ് അഥവാ 0.55 ശതമാനം നഷ്ടത്തിൽ 17,718.35 ലും ക്ലോസ് ചെയ്തു.

പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡിന്റെ പണനയ സമ്മേളനത്തിന് മുന്നോടിയായി ആഗോള വിപണിയും ദുര്‍ബലമായിരുന്നു.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റൽ, ബജാജ് ഫിനാൻസ് എന്നിവ ലാഭത്തിലായപ്പോൾ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിവിസ്‌ ലാബ്, ഇൻഫോസിസ് എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു.

"ആഗോളതലത്തിൽ വിപണികൾ ഫെഡ് നയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചാഞ്ചാട്ടത്തിലാണ്. ഫെഡ് 75 ബേസിസ് പോയിന്റ് നിരക്ക് വർധിപ്പിച്ചേക്കാമെന്ന ആശങ്കയും ഒപ്പം ഉക്രെയ്നിൽ റഷ്യൻ സേനയെ ശ്കതമാക്കുമെന്ന റിപ്പോർട്ടുകളും ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും വർധിച്ചു വരുന്ന പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. സൈനിക വർദ്ധനവ്, ആഗോള ആഭ്യന്തര സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും. ഇത് സമീപ കാലത്തേക്ക് ആഗോള വിപണികളിലും പ്രതിഫലിക്കും. ആഭ്യന്തര വിപണിയിൽ ഉയർന്ന വിലയിൽ വ്യാപാരം നടക്കുന്നതിനാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം," ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. സിങ്കപ്പൂർ നിഫ്റ്റിയാകട്ടെ 84.50 പോയിന്റ് ഇടിഞ്ഞു 17,710.50 ൽ വ്യാപാരം നടത്തുന്നു.

ചൊവ്വാഴ്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.

ഇന്ന് ലണ്ടൻ ഫുട്‍സിയും, യുറോനെക്സ്റ്റ് പാരിസും ലാഭത്തിൽ വ്യാപാരം ആരംഭിച്ചപ്പോൾ ഫ്രാങ്ക്ഫർട്ട് സൂചിക നഷ്ടത്തിലാണ്.

ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 578.51 പോയിന്റ് അല്ലെങ്കില്‍ 0.98 ശതമാനം ഉയര്‍ന്ന് 59,719.74 ല്‍ എത്തി. നിഫ്റ്റി 194 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 17,816.25 ല്‍ അവസാനിച്ചു.

അതേസമയം, ബ്രെന്റ് ക്രൂഡ് 2.38 ശതമാനം ഉയര്‍ന്ന് ബാരലിന് 92.78 ഡോളറിലെത്തി.

ബിഎസ്ഇ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 1,196.19 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങിയതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) അറ്റവാങ്ങലുകാരായിരുന്നു.

Tags:    

Similar News