ഇന്ത്യൻ റെയിൽവെ ഫിനാൻസ് അറ്റാദായം 6100 കോടി രൂപയായി

ഡെൽഹി: 2021 -22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ (ഐആർഎഫ്‌സി) അറ്റാദായം 6,089.84 കോടി രൂപയായി. 37.89 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 4,416.13 കോടി രൂപയായിരുന്നു. ഐആർഎഫ്‌സിയുടെ 35-ാമത് വാർഷിക പൊതുയോഗം അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അമിതാഭ് ബാനർജിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 28.71 ശതമാനം വർധിച്ചു 20,298.27 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 15,770.22 കോടി […]

Update: 2022-09-24 23:34 GMT

ഡെൽഹി: 2021 -22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ (ഐആർഎഫ്‌സി) അറ്റാദായം 6,089.84 കോടി രൂപയായി. 37.89 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 4,416.13 കോടി രൂപയായിരുന്നു.

ഐആർഎഫ്‌സിയുടെ 35-ാമത് വാർഷിക പൊതുയോഗം അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അമിതാഭ് ബാനർജിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 28.71 ശതമാനം വർധിച്ചു 20,298.27 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 15,770.22 കോടി രൂപയായിരുന്നു.

കമ്പനി 1,829.59 കോടി രൂപയുടെ ഡിവിഡൻഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 30.04 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 60,683.41 കോടി രൂപയാണ് കമ്പനി നൽകിയത്. കൈകാര്യ ആസ്തി വാർഷികാടിസ്ഥാനത്തിൽ 16.03 ശതമാനം ഉയർന്നു 4,29,851 കോടി രൂപയായി.

ഐ ആർ എഫ് സിയുടെ മൂലധന പര്യാപ്തത അനുപാതം (capital adequacy ratio ) 439.73 ശതമാനമായി.

റെയിൽവെ മന്ത്രാലയത്തിന്റെ മൊത്ത മൂലധന ചിലവ് 1 .9 ലക്ഷം കോടി രൂപയായിരുന്നു, ഇതിൽ കമ്പനി 31.4 ശതമാനമാണ് ഐ ആർ എഫ് സിക്കുണ്ടായ ചിലവ്.

Tags:    

Similar News