ആഗോള ഓഹരി വിപണിയില്‍ ഉണര്‍വ്, ആദ്യഘട്ട വ്യാപാരത്തില്‍ മുന്നേറ്റം

ആഗോള ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായതോടെ ആദ്യഘട്ട വ്യാപാരത്തില്‍ മുന്നേറ്റവുമായി ആഭ്യന്തര വിപണി. സെന്‍സെക്സ് 567.86 പോയിന്റ് ഉയര്‍ന്ന് 57,166.14 ലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 167.45 പോയിന്റ് ഉയര്‍ന്ന് 17,026.05 ല്‍ എത്തി. ടാറ്റ സ്റ്റീല്‍, ഐടിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ആദ്യ ഘട്ട വ്യാപാരത്തില്‍ മുന്നേറ്റം നടത്തുന്നവയാണ്. ഏഷ്യന്‍ പെയിന്റ്‌സും മാരുതി സുസുക്കി ഇന്ത്യയും നഷ്ടത്തിലാണ് വ്യപാരം […]

Update: 2022-09-28 23:53 GMT

ആഗോള ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായതോടെ ആദ്യഘട്ട വ്യാപാരത്തില്‍ മുന്നേറ്റവുമായി ആഭ്യന്തര വിപണി. സെന്‍സെക്സ് 567.86 പോയിന്റ് ഉയര്‍ന്ന് 57,166.14 ലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 167.45 പോയിന്റ് ഉയര്‍ന്ന് 17,026.05 ല്‍ എത്തി.

ടാറ്റ സ്റ്റീല്‍, ഐടിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ആദ്യ ഘട്ട വ്യാപാരത്തില്‍ മുന്നേറ്റം നടത്തുന്നവയാണ്.

ഏഷ്യന്‍ പെയിന്റ്‌സും മാരുതി സുസുക്കി ഇന്ത്യയും നഷ്ടത്തിലാണ് വ്യപാരം നടത്തുന്നത്. ഏഷ്യന്‍ ഓഹരി വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണിയും ബുധനാഴ്ച നേട്ടത്തില്‍ അവസാനിച്ചു.

'കഴിഞ്ഞ കുറച്ച് സെഷനുകളിലെ വില്‍പ്പനയെ തുടര്‍ന്ന് ബുധനാഴ്ച യുഎസ് വിപണി നേട്ടത്തില്‍ അവസാനിച്ചു. യൂറോപ്യന്‍ വിപണികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. എല്ലാ പ്രധാന ഏഷ്യന്‍ വിപണികളും വ്യാഴാഴ്ച ആദ്യ വ്യാപാരത്തില്‍ മുന്നേറുകയാണ്. മാസാവസാനത്തില്‍ ഇന്ത്യന്‍ വിപണികളില്‍ ചാഞ്ചാട്ടം ഉയര്‍ന്ന തലത്തില്‍ തുടരാം, "ഹേം സെക്യൂരിറ്റീസ് പിഎംഎസ് ഹെഡ് മോഹിത് നിഗം പറഞ്ഞു.

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ 509.24 പോയിന്റ് അഥവാ 0.89 ശതമാനം ഇടിഞ്ഞ് 56,598.28 എന്ന നിലയിലെത്തി. നിഫ്റ്റി 148.80 പോയിന്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 16,858.60 ല്‍ അവസാനിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 0.45 ശതമാനം ഇടിഞ്ഞ് 88.92 യുഎസ് ഡോളറിലെത്തി.

ബിഎസ്ഇയില്‍ കണക്കുകള്‍ പ്രകാരം ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 2,772.49 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

 

Tags: