ബന്ധന്‍ ബാങ്കിന്റെ വായ്പാ വിതരണം 22% ഉയര്‍ന്നു 99,374 കോടി രൂപയായി

ഡെല്‍ഹി:  സെപ്റ്റംബര്‍ പാദത്തില്‍ ബന്ധന്‍ ബാങ്കിന്റെ വായ്പാ വിതരണം 22 ശതമാനം വര്‍ധിച്ചു 99,734 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 81,661 കോടി രൂപയായിരുന്നു. മൊത്ത നിക്ഷേപം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 81,898 കോടി രൂപയില്‍ നിന്ന് 21 ശതമാനം വര്‍ധിച്ചു 99,365 കോടി രൂപയായി. ഇതില്‍ 73,660 കോടി രൂപയും റീട്ടെയില്‍ നിക്ഷേപമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 68787 കോടി രൂപയില്‍ നിന്നും 7 ശതമാനത്തിന്റെ […]

Update: 2022-10-08 06:30 GMT

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ബന്ധന്‍ ബാങ്കിന്റെ വായ്പാ വിതരണം 22 ശതമാനം വര്‍ധിച്ചു 99,734 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 81,661 കോടി രൂപയായിരുന്നു.

മൊത്ത നിക്ഷേപം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 81,898 കോടി രൂപയില്‍ നിന്ന് 21 ശതമാനം വര്‍ധിച്ചു 99,365 കോടി രൂപയായി. ഇതില്‍ 73,660 കോടി രൂപയും റീട്ടെയില്‍ നിക്ഷേപമാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 68787 കോടി രൂപയില്‍ നിന്നും 7 ശതമാനത്തിന്റെ വര്‍ധനവാണ് റീട്ടെയില്‍ നിക്ഷേപത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളത്. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവയിലെ നിക്ഷേപം 11 ശതമാനം വര്‍ധിച്ചു 40,509 കോടി രൂപയായി.

ബാങ്കിന്റെ മൊത്ത നിക്ഷേപത്തിന്റെ 74 ശതമാനവും റീട്ടെയില്‍ നിക്ഷേപമാണ്. തിരിച്ചുപിടിയ്ക്കുന്ന വായ്പകളുടെ അളവ് 97 ശതമാനമായി. ജൂണ്‍ പാദത്തില്‍ ഇത് 96 ശതമാനമായിരുന്നു. നല്‍കിയ കണക്കുകള്‍ ഓഡിറ്റ് കമ്മിറ്റിയുടെയും, ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെയും അവലോകനത്തിനു വിധേയമാണെന്നു ബാങ്ക് അറിയിച്ചു.

Tags:    

Similar News