8,006.99 കോടി രൂപയുടെ അറ്റാദായം നേടി ഐസിഐസിഐ ബാങ്ക്

സെപ്റ്റംബര്‍ പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 31 ശതമാനം വര്‍ധിച്ച് 8,006.99 കോടി രൂപയായി. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 5,510.95 രൂപയില്‍ നിന്ന് 37.14 ശതമാനം വര്‍ധിച്ച് 7,557.84 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം 31,088 കോടി രൂപയായെന്നും മൊത്ത ചിലവ് 18,027 കോടി രൂപയില്‍ നിന്നും 19,408 കോടി രൂപയായെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അടിയന്തരാവശ്യങ്ങള്‍ക്കായി മാറ്റി വച്ച തുക കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് […]

Update: 2022-10-22 05:45 GMT

സെപ്റ്റംബര്‍ പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 31 ശതമാനം വര്‍ധിച്ച് 8,006.99 കോടി രൂപയായി. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 5,510.95 രൂപയില്‍ നിന്ന് 37.14 ശതമാനം വര്‍ധിച്ച് 7,557.84 കോടി രൂപയായി.

ബാങ്കിന്റെ മൊത്ത വരുമാനം 31,088 കോടി രൂപയായെന്നും മൊത്ത ചിലവ് 18,027 കോടി രൂപയില്‍ നിന്നും 19,408 കോടി രൂപയായെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

അടിയന്തരാവശ്യങ്ങള്‍ക്കായി മാറ്റി വച്ച തുക കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 2,713.48 കോടി രൂപയില്‍ നിന്നും 1,644.52 കോടി രൂപയായി കുറഞ്ഞു.

ഇതിനു തൊട്ടു മുന്‍പുള്ള ജൂണ്‍ പാദത്തില്‍ ഇത് 1,143.82 കോടി രൂപയായിരുന്നു. ബാങ്കിന്റെ ഓഹരികള്‍ ബി എസ് ഇയില്‍ 2.13 ശതമാനം വര്‍ധിച്ചു 907.15 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News