സെൻസെക്സ് 60,000 നു മുകളിൽ; നിഫ്റ്റി 18,000 കടന്നു

മുംബൈ: തുടക്കം മുതൽ ഉയർന്നു നിന്ന വ്യാപാരത്തിനൊടുവിൽ സൂചികകൾ പല കടമ്പകളും കടന്നു മികച്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 786.74 പോയിന്റ് അഥവാ 1.31 ശതമാനം നേട്ടത്തിൽ 60,746.59 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 225.40 പോയിന്റ് അഥവാ 1.27 പോയിന്റ് ശതമാനം നേട്ടത്തിൽ 18,012.20 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 316 പോയിന്റ് ഉയർന്നു 41,306.85 -ൽ എത്തിച്ചേർന്നു. ശ്രീ സിമന്റ്, അൾട്രാ ടെക്‌, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ഐഷർ മോട്ടോർസ്, എച് ഡി എഫ് […]

Update: 2022-10-31 04:45 GMT

മുംബൈ: തുടക്കം മുതൽ ഉയർന്നു നിന്ന വ്യാപാരത്തിനൊടുവിൽ സൂചികകൾ പല കടമ്പകളും കടന്നു മികച്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 786.74 പോയിന്റ് അഥവാ 1.31 ശതമാനം നേട്ടത്തിൽ 60,746.59 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 225.40 പോയിന്റ് അഥവാ 1.27 പോയിന്റ് ശതമാനം നേട്ടത്തിൽ 18,012.20 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 316 പോയിന്റ് ഉയർന്നു 41,306.85 -ൽ എത്തിച്ചേർന്നു.

ശ്രീ സിമന്റ്, അൾട്രാ ടെക്‌, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ഐഷർ മോട്ടോർസ്, എച് ഡി എഫ് സി എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഡോ. റെഡ്‌ഡിസ്‌, ടാറ്റ സ്റ്റീൽ, എൻ ടി പി സി, ബ്രിട്ടാനിയ, ഇൻഡസ് ഇൻഡ് ബാങ്ക്, എന്നീ ഓഹരികള്‍ക്കു നഷ്ടം നേരിട്ടു.

എൻഎസ്ഇ 50ലെ 44 ഓഹരികൾ ഇന്ന് ഉയർന്നപ്പോൾ 6 എണ്ണം താഴ്ചയിലായിരുന്നു.

ഇന്നത്തെ വ്യാപാരത്തിൽ ഭാരതി എയർടെൽ (833.80), സൺ ഫാർമ (1027.30), മഹിന്ദ്ര ആൻഡ് മഹിന്ദ്ര (1358.50), ടൈറ്റൻ (2791.00), ഐഷർ മോട്ടോർസ് (3854.00) എന്നിവ 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ എത്തി.

മേഖലാ സൂചികകളെല്ലാം മികച്ച നേട്ടം കൈവരിച്ചു. നിഫ്റ്റി ഓട്ടോയും, ഓയിൽ ആൻഡ് ഗ്യാസും കൺസ്യൂമർ ഡ്യൂറബിൾസും, ഫിനാൻഷ്യൽ സർവീസസും, ഐ ടിയുമെല്ലാം 1.50 ശതമാനത്തോളം ഉയർന്നു.

ഡോ റെഡ്ഢിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധിച്ച് 1,113 കോടി രൂപയായി. എങ്കിലും ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇന്ന് 0.75 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവയെല്ലാം ഉയർന്നാണ് അവസാനിച്ചത്. ഹാങ്‌സെങ് -176.04 പോയിന്റ് നഷ്ടത്തിൽ അവസാനിച്ചു. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി
3.30-നു 217.50 പോയിന്റ് ഉയർച്ചയിലാണ്.

യൂറോപ്യൻ വിപണികളും ഇന്ന് നേരിയ നേട്ടത്തിലാണ് തുടക്കം.

ഇന്നലെ സെന്‍സെക്സ് 212.88 പോയിന്റ് ഉയര്‍ന്ന് 59,756.84 ലും, നിഫ്റ്റി 80.60 പോയിന്റ് നേട്ടത്തോടെ 17,736.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് -3.45 ഡോളർ താഴ്ന്ന് 92.90 ലാണ് വ്യാപാരം നടത്തുന്നത്.

Tags:    

Similar News