image

7 Dec 2025 2:21 PM IST

Technology

വൺപ്ലസ് പുതിയ മോഡൽ എത്താൻ ഇനി 11 ദിവസം ,ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

MyFin Desk

വൺപ്ലസ് പുതിയ മോഡൽ എത്താൻ ഇനി 11 ദിവസം ,ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
X

Summary

ഡയറക്ട് വിലക്കുറവിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും


വൺപ്ലസിന്റെ പുതിയ മോ‍ഡലിന്റെ ലോഞ്ച് ഡിസംബർ 17ന് നടക്കും. വൺപ്ലസ് 15 സീരീസിനോട് അ‌നുബന്ധമായി വൺപ്ലസ് 15R എന്ന മോഡലാണ് ഈ ദിവസം ലോഞ്ച് ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് 13R മോഡലിന്റെ പിൻഗാമിയായാണ് വൺപ്ലസ് 15R-ന്റെ വരവ്. അതേ സമയം വൺപ്ലസ് 13R മോഡലിന് ഡിസ്കൗണ്ട് നൽകിയിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്.

യഥാർഥത്തിൽ വൺപ്ലസിന്റെ ഔ​​ദ്യോഗിക ഓൺ​ലൈൻ പാർട്നർ ആമസോൺ ആണ്. വൺപ്ലസ് ​വെബ്​സൈറ്റിലെ അ‌തേ വിലയും ബാങ്ക് ഡിസ്കൗണ്ടും തന്നെയാണ് ആമസോണും വൺപ്ലസ് 13R മോഡലിന് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ ഔ​​ദ്യോഗിക ചാനലുകളിലെക്കാൾ വിലക്കുറവിൽ വൺപ്ലസ് 13R ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ച ശേഷം താൽപര്യമുള്ള ഉപയോക്താക്കൾക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. വൺപ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് യഥാർഥ വില.

വൺപ്ലസിന്റെ ഔ​ദ്യോഗിക വെബ്​സൈറ്റിൽ 13Rന്റെ 12GB + 256GB മോഡലിന് 39,999 രൂപയും 16GB + 512GB മോഡലിന് 44,999 രൂപയുമാണ് ഇപ്പോഴത്തെ വില. അ‌തായത് യഥാർഥ വിലയെക്കാൾ അ‌ടിസ്ഥാന മോഡലിന് 3000 രൂപയുടെയും ടോപ് മോഡലിന് 5000 രൂപയുടെയും ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

ഡയറക്ട് വിലക്കുറവിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും വൺപ്ലസ് 13Rന് ലഭ്യമാണ്. അ‌തിനാൽ യഥാക്രമം 37999 രൂപ, 43999 രൂപ വിലകളിൽ ഈ സ്മാർട്ട്ഫോൺ മോഡലുകൾ വാങ്ങാനാകും. ആമസോണിലും ഇതേ വിലയും ഡിസ്കൗണ്ടും തന്നെയാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ഫ്ലിപ്പ്കാർട്ട് 37,888 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.