കിടിലന്‍ ന്യൂജെൻ ഫീച്ചറുകൾ തക‍ർപ്പൻ സ്റ്റൈൽ; മോട്ടോറോള ജി67 വിപണിയിലേക്ക്

മോട്ടറോള ജി67 പവർ 5 ജി മോഡൽ വിപണിയിലെത്തുന്നു. പ്രത്യേകതകൾ എന്തൊക്കെ?

Update: 2025-10-20 10:01 GMT

മോട്ടറോളയുടെ ഏറ്റവും പുതിയ 5ജി മോഡൽ വിപണിയിലേക്ക്. മോട്ടോ ജി86 പവർ 5G യുടെ പിൻഗാമിയാണ് ഉടൻ വിപണിയിൽ എത്തുന്നത്. മോട്ടോറോള ജി67 പവർ 5ജി എന്ന മോഡലിന് നിരവധി പ്രത്യേകതകളുണ്ട്. ദൈനംദിന ജോലികൾക്കും ചില മൾട്ടിടാസ്കിംഗ് ജോലികൾക്കുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഫോണാണിത്.

 മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റ്, 8ജിബി എൽപിഡിഡിആർ 4X റാം, 50-മെഗാപിക്സൽ ക്യാമറ, ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണമുള്ള അമോലെഡ് സ്‌ക്രീൻ, 33വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ് ഉള്ള 6,720എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകത.സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ് ഈ സ്മാർട്ട് ഫോണിന് കരുത്ത് പകരും. 2.4 ജിഗാഹെഡ്സിലെ  നാല് പെർഫോമൻസ് കോറുകളും 1.96GHz-ൽ പ്രവർത്തിക്കുന്ന എഫിഷ്യൻസി കോറുകളും ഗ്രാഫിക്സിനായി അഡ്രിനോ 710 ജിപിയുവും  ഉപയോഗിക്കുന്നു.

8ജിബി റാമായിരിക്കുമെന്നാണ് സൂചന. മോട്ടോ ജി86 പവർ 5ജി ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയാണ് വില. മോട്ടോറോള ഇന്ത്യ വെബ്‌സൈറ്റിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും മോഡൽ വാങ്ങാം. വീഗൻ ലെതർ ബാക്ക് പാനലുകളുള്ള കോസ്മിക് സ്കൈ, ഗോൾഡൻ സൈപ്രസ്, സ്പെൽബൗണ്ട് പാന്റോൺ-സർട്ടിഫൈഡ് നിറങ്ങളിൽ ലഭ്യമാണ്.

കിടിലൻ ഡിസ്പ്ലേയും ക്യാമറയും

ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റും 8GB റാമുള്ള മോഡലിൽ 128GB സ്റ്റോറേജ് സ്പേസ് ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ കാർഡ് വികസിപ്പിക്കാനാകും. 6.7 ഇഞ്ച് വരുന്ന സൂപ്പർ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് മുഖ്യ ആകർഷണം. 50-മെഗാപിക്സൽ സോണി LYT-600 പ്രൈമറി സെൻസർ, മാക്രോ മോഡുള്ള 8-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, 3-ഇൻ-1 ഫ്ലിക്കർ സെൻസർ, 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ക്യാമറ സെറ്റ്.

Tags:    

Similar News