വ്യാജ വിവരങ്ങള്‍: ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം

ഉള്ളടക്കത്തിന്റെ ആധികാരികത ഉറപ്പാക്കണം

Update: 2025-10-22 14:00 GMT

എഐ നിര്‍മിത വ്യാജ വിവരങ്ങള്‍ക്ക് തടയിടാന്‍ ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം. 2021 ലെ ഐടി നിയമത്തില്‍ കരട് ഭേദഗതികള്‍ നിര്‍ദേശിച്ച് മന്ത്രാലയം.

ഡീപ്ഫേക്കുകള്‍ക്ക് തുല്യമായ വ്യാജ ഡേറ്റകളാണ് എഐ വഴി ഉപഭോക്താക്കളിലെത്തുന്നത്. ഇതില്‍ നിന്ന് രക്ഷ നേടാന്‍ ഓരോ ഉള്ളടക്കത്തിന്റെയും ആധികാരികത ഉറപ്പാക്കുന്ന ലേബലിങ് ഉറപ്പുവരുത്തുക. ഒപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷണ വിധേയമാക്കാനുമാണ് ഐടി മന്ത്രാലയം ലക്ഷ്യമിടുന്നത്.

കരട് ഭേദഗതിയിലെ നിര്‍ദേശ പ്രകാരം എഐയില്‍ നിര്‍മ്മിച്ചതോ കൃത്രിമമായി നിര്‍മ്മിച്ചതോ ആയ എല്ലാ ഉള്ളടക്കത്തിനും വ്യക്തമായ ലേബലുകളോ മാര്‍ക്കറുകളോ ഉണ്ടായിരിക്കണം. അതുവഴി ആളുകള്‍ക്ക് യഥാര്‍ത്ഥവും എഐയില്‍ നിര്‍മ്മിച്ചതും എന്താണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കണം.

സോഷ്യല്‍ മീഡിയ കമ്പനികളും ഉള്ളടക്കത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമായതോ ആയ വീഡിയോകള്‍, തെറ്റായ വാര്‍ത്തകള്‍ എഐ നിര്‍മിതചിത്രങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നിരീക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു. 

Tags:    

Similar News