ലങ്ക പുകയുമ്പോള്‍ ടൂറിസിറ്റുകളായി കൂടുതലെത്തിയത് ഇന്ത്യക്കാര്‍
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ആഭ്യന്തര കലഹങ്ങളും കലുഷിതമാക്കിയ ലങ്കന്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ എത്തിയത് ഇന്ത്യന്‍ സഞ്ചാരികള്‍. സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടും മേയില്‍ 5,562 പേരാണ് ലങ്കന്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയതെന്നാണ് ശ്രീലങ്ക ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്എല്‍ടിഡിഎ) അറിയിച്ചു. തൊട്ട് പിന്നാലെ 3723 പേരുമായി ബ്രിട്ടണുണ്ട്. എന്നിരുന്നാലും, ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ താരതമ്യേന സന്ദര്‍ശകരുടെ ഒഴുക്ക് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ശ്രീലങ്കയിലേക്കുള്ള മൊത്തം അന്താരാഷ്ട്ര […]
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ ആഭ്യന്തര കലഹങ്ങളും കലുഷിതമാക്കിയ ലങ്കന്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ എത്തിയത് ഇന്ത്യന്‍ സഞ്ചാരികള്‍.
സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടും മേയില്‍ 5,562 പേരാണ് ലങ്കന്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയതെന്നാണ് ശ്രീലങ്ക ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്എല്‍ടിഡിഎ) അറിയിച്ചു. തൊട്ട് പിന്നാലെ 3723 പേരുമായി ബ്രിട്ടണുണ്ട്. എന്നിരുന്നാലും, ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ താരതമ്യേന സന്ദര്‍ശകരുടെ ഒഴുക്ക് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ശ്രീലങ്കയിലേക്കുള്ള മൊത്തം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 30,207 ആയിരുന്നു.
ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ വിനോദസഞ്ചാരികളുടെ വരവ് ഏകദേശം 52 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം മാര്‍ച്ചിനെ അപേക്ഷിച്ച് 72 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലില്‍, ശ്രീലങ്കയില്‍ 11,500 സന്ദര്‍ശകരുമായി യുകെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 8,678 സന്ദര്‍ശകരുമായി ഇന്ത്യ രണ്ടാമതായിരുന്നു.
ശ്രീലങ്കയില്‍ വിദേശ നാണ്യ വരുമാനം ഏറ്റവും കൂടുതല്‍ നല്‍കുന്നത് ടൂറിസം മേഖലയാണ്. മേയ് മാസത്തിലെ ഇടിവിന് കാരണം നിലവിലെ സാഹചര്യങ്ങളാകാമെന്നാണ് വിലയിരുത്തല്‍. 1948 ല്‍ ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സാമ്പത്തിക പ്രതിസന്ധിയാണിത്.
