'ആകാശ'യിൽ അരുമകളെ കൂട്ടി പറക്കാം

  ഇന്ത്യയുടെ പുതിയ എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍ലൈനില്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളെയും യാത്രക്കാര്‍ക്കൊപ്പം കൂട്ടാം.   നവംബര്‍ മുതലാണ് നായ്ക്കള്‍, പൂച്ചകള്‍ എന്നീ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള യാത്ര സൗകര്യം കമ്പനി ആരംഭിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ ബെല്‍സോണ്‍ കുടീഞ്ഞോ പറഞ്ഞു. കമ്പനിക്ക് ആവശ്യത്തിന് മൂലധനമുണ്ടെന്നും, ആദ്യ അറുപത് ദിവസത്തെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും അഭിപ്രായപ്പെട്ട സിഇഒ വിനയ് ദുബെ, കമ്പനിക്ക് നിലവില്‍ ആറ് വിമാനങ്ങളാണുള്ളതെന്നും അത് വരുന്ന മാര്‍ച്ചോടെ 18 […]

Update: 2022-10-06 05:29 GMT

 

ഇന്ത്യയുടെ പുതിയ എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍ലൈനില്‍ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളെയും യാത്രക്കാര്‍ക്കൊപ്പം കൂട്ടാം.

 

നവംബര്‍ മുതലാണ് നായ്ക്കള്‍, പൂച്ചകള്‍ എന്നീ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള യാത്ര സൗകര്യം കമ്പനി ആരംഭിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ ബെല്‍സോണ്‍ കുടീഞ്ഞോ പറഞ്ഞു.

കമ്പനിക്ക് ആവശ്യത്തിന് മൂലധനമുണ്ടെന്നും, ആദ്യ അറുപത് ദിവസത്തെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും അഭിപ്രായപ്പെട്ട സിഇഒ വിനയ് ദുബെ, കമ്പനിക്ക് നിലവില്‍ ആറ് വിമാനങ്ങളാണുള്ളതെന്നും അത് വരുന്ന മാര്‍ച്ചോടെ 18 ആക്കാനാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. കമ്പനി 72 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

Tags: