image

16 Jan 2022 4:09 AM GMT

Learn & Earn

ചെലവുകളോര്‍ത്ത് പേടിക്കേണ്ട, വിവാഹ വായ്പകള്‍ ലഭിക്കും

MyFin Desk

ചെലവുകളോര്‍ത്ത് പേടിക്കേണ്ട, വിവാഹ വായ്പകള്‍ ലഭിക്കും
X

Summary

  ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. ഇന്ന് വിവാഹങ്ങള്‍ ആഘോഷം മാത്രമല്ല, ആര്‍ഭാടം കൂടിയാണ്. പഴയ കാലത്തെ വിവാഹങ്ങളെ അപേക്ഷിച്ച് ഇന്നൊരു വിവാഹം നടത്തുന്നതിന്റെ ചെലവ് വളരെ കൂടുതലാണ്. വിവാഹ ചെലവുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ കാലത്ത് വിവാഹത്തിനായി ബാങ്കുകളില്‍ നിന്ന് വായ്പകളും ലഭിക്കും. എന്നാല്‍ ഇത്തരം വായ്പ എടുക്കും മുന്‍പ് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നോക്കാം. വിവാഹ വായ്പ എന്താണ് വ്യക്തിഗത വായ്പകള്‍ എന്ന് നമ്മുക്കറിയാം. വിദ്യാഭ്യാസം, വിവാഹം, യാത്ര, വീട് […]


ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. ഇന്ന് വിവാഹങ്ങള്‍ ആഘോഷം മാത്രമല്ല, ആര്‍ഭാടം കൂടിയാണ്. പഴയ കാലത്തെ...

 

ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. ഇന്ന് വിവാഹങ്ങള്‍ ആഘോഷം മാത്രമല്ല, ആര്‍ഭാടം കൂടിയാണ്. പഴയ കാലത്തെ വിവാഹങ്ങളെ അപേക്ഷിച്ച് ഇന്നൊരു വിവാഹം നടത്തുന്നതിന്റെ ചെലവ് വളരെ കൂടുതലാണ്. വിവാഹ ചെലവുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ കാലത്ത് വിവാഹത്തിനായി ബാങ്കുകളില്‍ നിന്ന് വായ്പകളും ലഭിക്കും. എന്നാല്‍ ഇത്തരം വായ്പ എടുക്കും മുന്‍പ് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നോക്കാം.

വിവാഹ വായ്പ

എന്താണ് വ്യക്തിഗത വായ്പകള്‍ എന്ന് നമ്മുക്കറിയാം. വിദ്യാഭ്യാസം, വിവാഹം, യാത്ര, വീട് പുതുക്കിപ്പണിയല്‍, ആശുപത്രി ചെലവുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുതിന് നമ്മേ സഹായിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഇവയ്ക്ക് ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ല. വിവാഹ വായ്പകള്‍ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണ്. വിവാഹം ആവശ്യം എന്ന കാരണം കാണിച്ചുകൊണ്ട് നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ വിവാഹത്തിനു വേണ്ടി എടുക്കാവുന്നതാണ്.

വിവിധ ബാങ്കുകള്‍ വിവാഹത്തിനായി ഇത്തരം വായ്പകള്‍ നല്‍കുന്നുണ്ട്. വിവാഹ വേദി ഒരുക്കുക, അതിഥികള്‍ക്കായുള്ള ഭക്ഷണ കാര്യം, വിവാഹത്തിനായുള്ള മറ്റ് അലങ്കാരങ്ങള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഈ വായ്പ ഉപയോഗിക്കാം. വിവിഹ വായ്പക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ പല തരത്തിലുള്ള രേഖകള്‍ ആവശ്യപ്പെടാം. തിരിച്ചറിയല്‍ കാര്‍ഡ്്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നും കൂടാതെ വിലാസം തെളിയിക്കുന്നതിനുള്ള രേഖയും, പ്രായം തെളിയിക്കുന്ന രേഖയും നിര്‍ബന്ധമാണ്.

യോഗ്യത

വിവാഹവായ്പയെടുക്കാനുള്ള യോഗ്യത വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഈ വായ്പയെടുക്കുന്നതിന് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. ചില വായ്പക്കാര്‍ക്ക്, വിവാഹ വായ്പയ്ക്ക് ആവശ്യമായ കുറഞ്ഞ പ്രായം 23 വയസ്സാണ്. ശമ്പളമുള്ള വ്യക്തികള്‍ക്ക് വിവാഹ വായ്പ ലഭിക്കാന്‍ 58 വയസ്സ് കവിയരുത്. സാധാരണമായി വിവാഹ വായ്പകള്‍ക്ക് യോഗ്യമാകണമെങ്കില്‍ നിങ്ങള്‍ക്ക് വേണ്ട് ഏറ്റവും കുറഞ്ഞ വരുമാനം 15,000 രൂപയാണ്. ചില ധനകാര്യസ്ഥാപനങ്ങളില്‍ 25,000 രൂപയാണ് കുറഞ്ഞ വരുമാനമായി പരിഗണിക്കുന്നത്. കുറഞ്ഞ വരുമാന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ വിവാഹ വായ്പകള്‍ ലഭിക്കാന്‍ നിങ്ങള്‍ അര്‍ഹരാണ്.

വിവാഹ വായ്പകള്‍ ലഭിക്കുന്നതിന് അപേക്ഷകര്‍ക്ക് സ്ഥിരമായ വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം. വിവാഹ വായ്പ ലഭിക്കുന്നതിന് ശമ്പളം വാങ്ങുന്ന വ്യക്തികള്‍ കുറഞ്ഞത് രണ്ട് വര്‍ഷം ജോലിയെടുത്ത ആളായിരിക്കണം. മാത്രമല്ല നിലവിലെ തൊഴില്‍ സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷവും ജോലി ചെയ്തിരിക്കണം. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് ഈ വായ്പ എളുപ്പത്തില്‍ ലഭ്യമാകുക. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് ലഭിക്കുന്ന വിവാഹ വായ്പയ്ക്ക് ഉയര്‍ന്ന പലിശ ഈടാക്കും. വിവാഹ വായ്പയായി ലഭിക്കാവുന്ന പരമാവധി വായ്പാ തുക ഒരോ ധനകാര്യസ്ഥാപനങ്ങളെ അനുസരിച്ചിരിക്കും. മാത്രമല്ല വായ്പയെടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി, വരുമാനം, ക്രെഡിറ്റ് സ്‌കോര്‍ മുതലായ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും അഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയും മറ്റ് ഇന്ന് വിവാഹ വായ്പകള്‍ ലഭ്യമാണ്.

പലിശനിരക്ക്

വിവിധ ബാങ്കുകളില്‍ വിവിധ പലിശ നിരക്കാണ് വിവാഹ വായ്പകള്‍ക്ക് ഈടാക്കുന്നത്. ഈ വായ്പാ പലിശനിരക്കുകള്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, തൊഴില്‍ തരം, വരുമാനം, വായ്പ തുക, തിരിച്ചടവ് ശേഷി മുതലായവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണഗതിയില്‍ വിവാഹ വായ്പയ്ക്ക് ബാധകമായ പലിശനിരക്ക് 10 ശതമാനം മുതല്‍ ആരംഭിക്കും. എന്നാല്‍ ഇത് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, വരുമാന സ്രോതസുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇത് ഉയര്‍ന്നേക്കാം.

 

Tags: