image

31 Jan 2022 7:55 AM GMT

Banking

യെസ് ബാങ്ക് Q3 അറ്റാദായം 80% ഉയർന്നു

MyFin Desk

യെസ് ബാങ്ക് Q3 അറ്റാദായം 80% ഉയർന്നു
X

Summary

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിൽ കിട്ടാക്കടത്തിനുള്ള പങ്ക് കുറച്ചു യെസ് ബാങ്ക് മൊത്ത അറ്റാദായം 80% ഉയർത്തി 265.76 കോടി രൂപയാക്കി.  അറ്റ പലിശ മാര്‍ജിന്‍ 0.25% വര്‍ധിച്ച് 2.4% ആയി ഉയര്‍ന്നെങ്കിലും ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 31% കുറഞ്ഞ് 1,764 കോടി രൂപയായി.  മൊത്തത്തിലുള്ള വായ്‌പയിലെ നിഷ്‌ക്രിയാസ്തികളുടെ (എന്‍ പി എ) വിഹിതം മുന്‍വര്‍ഷത്തെ 15.36 ശതമാനത്തില്‍ നിന്ന് 14.65 ശതമാനമായി കുറഞ്ഞു. 978 കോടി രൂപയാണ് പുതിയ സ്ലിപ്പേജുകള്‍. […]


മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിൽ കിട്ടാക്കടത്തിനുള്ള പങ്ക് കുറച്ചു യെസ് ബാങ്ക് മൊത്ത അറ്റാദായം 80% ഉയർത്തി 265.76 കോടി രൂപയാക്കി.

അറ്റ പലിശ മാര്‍ജിന്‍ 0.25% വര്‍ധിച്ച് 2.4% ആയി ഉയര്‍ന്നെങ്കിലും ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 31% കുറഞ്ഞ് 1,764 കോടി രൂപയായി.

മൊത്തത്തിലുള്ള വായ്‌പയിലെ നിഷ്‌ക്രിയാസ്തികളുടെ (എന്‍ പി എ) വിഹിതം മുന്‍വര്‍ഷത്തെ 15.36 ശതമാനത്തില്‍ നിന്ന് 14.65 ശതമാനമായി കുറഞ്ഞു. 978 കോടി രൂപയാണ് പുതിയ സ്ലിപ്പേജുകള്‍.

435 കോടി രൂപ കോര്‍പ്പറേറ്റ് വായ്‌പകളില്‍ നിന്നും 388 കോടി രൂപ റീട്ടെയില്‍ വഴിയും 123 കോടി രൂപ ചെറുകിട വ്യവസായങ്ങളില്‍ നിന്നും ലഭിച്ചതായി ബാങ്ക് മാനേജ്‌മെന്റ് അറിയിച്ചു.

2021 ഡിസംബറിലെ കണക്കനുസരിച്ച് ബാങ്കിന്റെ മൂലധന പര്യാപ്തത 17.6% ആണ്. അടുത്ത വര്‍ഷം അത് ഉയര്‍ത്താനുള്ള നടപടി പരിഗണിക്കുമെന്ന് യെസ് ബാങ്ക് സി ഇ ഒ പ്രശാന്ത് കുമാര്‍ പറഞ്ഞു.