image

8 March 2022 9:00 PM GMT

Banking

യുപിഐ വഴി ഡെറ്റ് സെക്യൂരിറ്റി വാങ്ങാനുള്ള പരിധി 5 ലക്ഷം രൂപയാക്കി സെബി

Myfin Editor

യുപിഐ വഴി ഡെറ്റ് സെക്യൂരിറ്റി വാങ്ങാനുള്ള പരിധി 5 ലക്ഷം രൂപയാക്കി സെബി
X

Summary

ഡെല്‍ഹി: ചെറുകിട നിക്ഷേപകര്‍ക്ക് പബ്ലിക് ഇഷ്യൂകളിലെ ഡെറ്റ് സെക്യൂരിറ്റികള്‍ വാങ്ങാൻ യുപിഐ സംവിധാനം വഴിയുള്ള പരിധി ഉയര്‍ത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപം എളുപ്പമാക്കുന്നതിനായി 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയിലേക്കാണ് പരിധി ഉയര്‍ത്തും. 2022 മെയ് 1-നോ അതിന് ശേഷമോ ആരംഭിക്കുന്ന ഡെറ്റ് സെക്യൂരിറ്റികളുടെ പൊതു ഇഷ്യൂകള്‍ക്ക് പുതിയ ചട്ടക്കൂട് ബാധകമായിരിക്കുമെന്ന് സെബി പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യകതകള്‍ ഏകീകൃതമാക്കുന്നതിനും നിക്ഷേപം എളുപ്പമാക്കുന്നതിനുമായി വിപണി പങ്കാളികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് […]


ഡെല്‍ഹി: ചെറുകിട നിക്ഷേപകര്‍ക്ക് പബ്ലിക് ഇഷ്യൂകളിലെ ഡെറ്റ് സെക്യൂരിറ്റികള്‍ വാങ്ങാൻ യുപിഐ സംവിധാനം വഴിയുള്ള പരിധി ഉയര്‍ത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).

നിക്ഷേപം എളുപ്പമാക്കുന്നതിനായി 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയിലേക്കാണ് പരിധി ഉയര്‍ത്തും.

2022 മെയ് 1-നോ അതിന് ശേഷമോ ആരംഭിക്കുന്ന ഡെറ്റ് സെക്യൂരിറ്റികളുടെ പൊതു ഇഷ്യൂകള്‍ക്ക് പുതിയ ചട്ടക്കൂട് ബാധകമായിരിക്കുമെന്ന് സെബി പ്രസ്താവനയില്‍ പറഞ്ഞു.

ആവശ്യകതകള്‍ ഏകീകൃതമാക്കുന്നതിനും നിക്ഷേപം എളുപ്പമാക്കുന്നതിനുമായി വിപണി പങ്കാളികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നിക്ഷേപ പരിധി 2 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കിയത്.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച ഒരു തല്‍ക്ഷണ പേയ്മെന്റ് സംവിധാനമാണ് യുപിഐ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്.