image

15 April 2022 10:56 PM GMT

Premium

എംഎസ്എംഇ സംരംഭകനാണോ? നിങ്ങള്‍ക്കും കിട്ടും ക്രെഡിറ്റ് കാര്‍ഡ്

MyFin Desk

എംഎസ്എംഇ സംരംഭകനാണോ? നിങ്ങള്‍ക്കും കിട്ടും ക്രെഡിറ്റ് കാര്‍ഡ്
X

Summary

എംഎസ്എംഇ സരംഭകര്‍ക്ക് ക്രെഡിറ്റ് വായ്പാ സൗകര്യങ്ങള്‍ പല മുന്‍നിര ബാങ്കുകളും ചെറിയ തോതിലെങ്കിലും നല്‍കുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പലിശയില്ലാതെ 50 ദിവസം വരെ പണം കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ നേട്ടം. പ്രത്യേകിച്ച് നൂലാമാലകളില്ലാതെ ആവശ്യം നടക്കുന്നതിനാല്‍ ഇതിനായി കാലതാമസം ഉണ്ടാകുകയുമില്ല. പല ബാങ്കുകളും ഈ സൗകര്യം നല്‍കുന്നുണ്ടെങ്കിലും യൂണിയന്‍ ബാങ്കിന്റെ എംഎസ്എംഇ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം ആകര്‍ഷകമാണ്. msmemmനാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് നല്‍കുന്ന ഈ റൂപേ ക്രെഡിറ്റ് കാര്‍ഡിന് 10 ലക്ഷം […]


എംഎസ്എംഇ സരംഭകര്‍ക്ക് ക്രെഡിറ്റ് വായ്പാ സൗകര്യങ്ങള്‍ പല മുന്‍നിര ബാങ്കുകളും ചെറിയ തോതിലെങ്കിലും നല്‍കുന്നുണ്ട്. അപ്രതീക്ഷിതമായി...

എംഎസ്എംഇ സരംഭകര്‍ക്ക് ക്രെഡിറ്റ് വായ്പാ സൗകര്യങ്ങള്‍ പല മുന്‍നിര ബാങ്കുകളും ചെറിയ തോതിലെങ്കിലും നല്‍കുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പലിശയില്ലാതെ 50 ദിവസം വരെ പണം കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ നേട്ടം. പ്രത്യേകിച്ച് നൂലാമാലകളില്ലാതെ ആവശ്യം നടക്കുന്നതിനാല്‍ ഇതിനായി കാലതാമസം ഉണ്ടാകുകയുമില്ല. പല ബാങ്കുകളും ഈ സൗകര്യം നല്‍കുന്നുണ്ടെങ്കിലും യൂണിയന്‍ ബാങ്കിന്റെ എംഎസ്എംഇ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം ആകര്‍ഷകമാണ്.

msmemmനാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് നല്‍കുന്ന ഈ റൂപേ ക്രെഡിറ്റ് കാര്‍ഡിന് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജുമുണ്ട്. ഇതു കൂടാതെ ഐഡിബി ഐ പോലുള്ള ബാങ്കുകളും സംരഭകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസരങ്ങളില്‍ ബാങ്കുകള്‍ ചില നിബന്ധനകള്‍ മുന്നോട്ട് വയ്ക്കാറുണ്ട്. ഉദാഹരണത്തിന് ഐഡിബി ഐയുടെ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കണമെങ്കില്‍ മൂന്ന് വര്‍ഷം ബാങ്കുമായി തൃപ്തികരമായ ഇടപാടുകള്‍ തുടരേണ്ടി വരും.

നിലവിലെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിക്കുന്നതു പോലെ രാജ്യത്തെ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ചെറുകിട വ്യവസായ വികസന ബാങ്കുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പാര്‍ലമെന്റ് സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വായ്പ ലഭിക്കുന്നതിനും അതിലൂടെ പ്രവര്‍ത്തന മൂലധനം കുറഞ്ഞ പലിശയ്ക്ക് വേഗത്തില്‍ ലഭ്യമാകുന്നതിനും കാര്‍ഡ് സഹായകമാകും ശുപാര്‍ശ അനുസരിച്ച് ഉദ്യം പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്യുന്നതോടെ സംരംഭകര്‍ക്ക് കാര്‍ഡ് ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ആദ്യം ഉദ്യം പോര്‍ട്ടലിന്‍ റജിസ്ടര്‍ ചെയ്യേണ്ടതുണ്ട്.

വായ്പപാ പരിധി അതാത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. ഇതോടെ ചെറുകിട സംരഭകരുടെ പണപരിമിതി ഒരു പരിധി വരെ മറികടക്കാനാവുമെന്നും വലിയ പലിശയ്ക്ക് കടം വാങ്ങേണ്ടുന്ന അവസ്ഥ ഒഴിവാക്കാനാവുമെന്നുമാണ് കരുതുന്നത്. രാജ്യത്ത് നിലവില്‍ ആറ് കോടിയിലധികം എംഎസ്എംഇ കള്‍ ഉണ്ടെങ്കിലും വളരെ കുറച്ച്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, മാത്രമാണ് ബാങ്കുകളില്‍ നിന്നും മറ്റും കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ എടുക്കുന്നത്.