image

5 May 2022 11:34 PM GMT

Banking

നഷ്ടം നികത്താൻ സെന്‍ട്രല്‍ ബാങ്ക് 600 ശാഖകള്‍ അടച്ചുപൂട്ടുന്നു

MyFin Desk

നഷ്ടം നികത്താൻ സെന്‍ട്രല്‍ ബാങ്ക് 600 ശാഖകള്‍ അടച്ചുപൂട്ടുന്നു
X

Summary

നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിച്ച്, സാമ്പത്തിക നില പരുങ്ങലിലായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ 13 ശതമാനം ശാഖകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബാങ്കിന്റെ ധനകാര്യ നിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ നടപടിയിലേക്ക പോകുന്നതെന്നാണ് സൂചന. ശാഖകളുടെ അടച്ചു പൂട്ടലിലൂടെയോ അല്ലെങ്കില്‍ നഷ്ടത്തിലായ ശാഖകളെ ഒന്നിച്ചാക്കുതിലൂടെയോ 2023 മാര്‍ച്ച് ആകുമ്പോഴേക്കും  600 ശാഖകൾ അടച്ചു പൂട്ടാനാണ്  ആലോചന. ബാങ്ക് കുറച്ചു വര്‍ഷങ്ങളായി മോശമായ സാമ്പത്തിക നിലയെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങളിലായിരുന്നു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ബാങ്കിന് 4,594 ശാഖകളാണുള്ളത്. […]


നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിച്ച്, സാമ്പത്തിക നില പരുങ്ങലിലായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ 13 ശതമാനം ശാഖകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബാങ്കിന്റെ ധനകാര്യ നിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ നടപടിയിലേക്ക പോകുന്നതെന്നാണ് സൂചന. ശാഖകളുടെ അടച്ചു പൂട്ടലിലൂടെയോ അല്ലെങ്കില്‍ നഷ്ടത്തിലായ ശാഖകളെ ഒന്നിച്ചാക്കുതിലൂടെയോ 2023 മാര്‍ച്ച് ആകുമ്പോഴേക്കും 600 ശാഖകൾ അടച്ചു പൂട്ടാനാണ് ആലോചന. ബാങ്ക് കുറച്ചു വര്‍ഷങ്ങളായി മോശമായ സാമ്പത്തിക നിലയെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങളിലായിരുന്നു.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ബാങ്കിന് 4,594 ശാഖകളാണുള്ളത്. ബാങ്കിന്റെ ശാഖകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും മുന്‍പ് വന്നിട്ടില്ല.
നിഷ്‌ക്രിയ ആസ്തി വര്‍ദ്ധനവിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് അടക്കം ചില ബാങ്കുകള്‍ 2017 മുതല്‍ ആര്‍ബിഐയുടെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷന് കീഴിലാണ് (PCA).
എന്നാല്‍, സെന്‍ട്രല്‍ ബാങ്ക് ഒഴികെ മറ്റ് ബാങ്കുകളെല്ലാം തന്നെ പിസിഎയെത്തുടര്‍ന്ന് അവയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തിയിരുന്നു.
2017 മുതല്‍ നഷ്ടം രേഖപ്പെടുത്തുന്ന ബാങ്ക് ആര്‍ബിഐയുടെ നടപടിയില്‍ നിന്നും പുറത്തു വരാനുള്ള ശ്രമങ്ങളിലായിരുന്നു. അതിനായി ബാങ്ക് അതിന്റെ മനുഷ്യ വിഭവ ശേഷിയെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നു. പിസിഎയ്ക്ക് വിധേയമാകുന്ന ബാങ്കുകള്‍ കേന്ദ്ര ബാങ്കുകളുടെ കൃത്യമായ നിരീക്ഷണത്തിനു കീഴിലായിരിക്കും. കൂടാതെ വായ്പകള്‍ നല്‍കുന്നതിലും നിക്ഷേപം സ്വീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ടാകും. ബാങ്കുകളുടെ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കല്‍ ജോലിക്കാരെ ഏറ്റെടുക്കല്‍ എന്നീ നടപടികളും മരവിപ്പിക്കും
ഇന്ത്യയിലെ ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തിയുടെ അളവ് വര്‍ദ്ധിച്ചതോടെയാണ് ആര്‍ബിഐ ഇത്തരം നടപടികളുമായി മുന്നോട്ട് വന്നത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ നീക്കം ബാങ്കിന്റെ അസെറ്റ് ബുക്കില്‍ നഷ്ടമുണ്ടാക്കുന്ന ആസ്തികളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2021 ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ ബാങ്ക് 282 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 166 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.
ഡിസംബറില്‍ മൊത്ത നിഷ്‌ക്രിയ ആസ്തിയുടെ അളവ് മറ്റ് സമാന സ്ഥിതിയിലുള്ള ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന് 15.16 ശതമാനമായി നില്‍ക്കുകയാണ്.
2017 ജൂണിലാണ് ബാങ്ക് പിസിഎ നടപടികള്‍ക്കു കീഴില്‍ വരുന്നത്. ആ ക്വാര്‍ട്ടറില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 17.27 ശതമാനമായും നഷ്ടം 750 കോടി രൂപയുമായാണ് രേഖപ്പെടുത്തിയിരുന്നത്.