മറുനാട്ടിലിരുന്നും വീട്ടിലെ ബില്ലടയ്ക്കാം: ഭാരത് ബില്‍ പേയ്‌മെന്റ് തയാര്‍ | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeNewsEconomyമറുനാട്ടിലിരുന്നും വീട്ടിലെ ബില്ലടയ്ക്കാം: ഭാരത് ബില്‍ പേയ്‌മെന്റ് തയാര്‍

മറുനാട്ടിലിരുന്നും വീട്ടിലെ ബില്ലടയ്ക്കാം: ഭാരത് ബില്‍ പേയ്‌മെന്റ് തയാര്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ ഇന്ത്യയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ബില്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പടെയുള്ള ചെലവുകള്‍ പ്രവാസികള്‍ക്ക് ഇനി നേരിട്ട് അടയ്ക്കുവാന്‍ സാധിക്കും.

റിസര്‍വ് ബാങ്ക് പണനയ സമിതിയുടെ മീറ്റിംഗില്‍ ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം വഴി പ്രവാസികള്‍ക്കും പേയ്‌മെന്റ് നടത്തുവാനുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച് ആഗസ്റ്റ് ആദ്യ വാരം ധാരണയായിരുന്നു.

ഇതോടെ എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയിലെ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വരുന്ന ബില്ലുകള്‍ വിദേശത്തിരുന്ന് തന്നെ അടയ്ക്കാം. പണനയ അവലോകന മീറ്റിംഗില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് രാജ്യത്ത് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറെ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശത്ത് നിന്നും ഇന്ത്യയിലെ ബില്‍ പേയ്‌മെന്റുകള്‍ അടയ്ക്കുവാന്‍ പ്രാപ്തമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ഭാരത് ബില്‍ പേയ്‌മെന്റ് സര്‍വീസ്. ഇത് സംബന്ധിച്ച വിശദ വിവരങ്ങളും പണമയയ്ക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ഉടന്‍ ഇറക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.’ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) സ്റ്റാന്‍ഡേര്‍ഡ് ബില്‍ പേയ്മെന്റുകള്‍ക്കായുള്ള ഒരു ഇന്റര്‍ഓപ്പറബിള്‍ പ്ലാറ്റ്ഫോമാണ്.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!