image

23 Sep 2022 2:28 AM GMT

Learn & Earn

വായ്പ നിരക്കില്‍ മാറ്റം വരുത്തി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്; ഭവന വായ്പ നിരക്ക് ഉയരും

MyFin Desk

വായ്പ നിരക്കില്‍ മാറ്റം വരുത്തി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്; ഭവന വായ്പ നിരക്ക് ഉയരും
X

Summary

പ്രൈം ലെന്‍ഡിംഗ് റേറ്റില്‍ മാറ്റം വരുത്തി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്. ഇതോടെ ഭവന വായ്പ പലിശ നിരക്കുകളിലും മാറ്റം വരും. നിലവിലെ 15.80 ശതമാനത്തിൽ നിന്ന് 15.95 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കനുസരിച്ച് ഭവന വായ്പകളില്‍ വരുന്ന മാറ്റം ഇതാണ്.  സിബില്‍ സ്‌കോര്‍ 800 അല്ലെങ്കില്‍ അതിനു മുകളിലുള്ള ശമ്പള വരുമാനക്കാരും, പ്രൊഫഷണല്‍സും 15 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് എട്ട് ശതമാനം പലിശ നല്‍കണം. […]


പ്രൈം ലെന്‍ഡിംഗ് റേറ്റില്‍ മാറ്റം വരുത്തി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്. ഇതോടെ ഭവന വായ്പ പലിശ നിരക്കുകളിലും മാറ്റം വരും. നിലവിലെ 15.80 ശതമാനത്തിൽ നിന്ന് 15.95 ശതമാനമായാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

പുതുക്കിയ നിരക്കനുസരിച്ച് ഭവന വായ്പകളില്‍ വരുന്ന മാറ്റം ഇതാണ്. സിബില്‍ സ്‌കോര്‍ 800 അല്ലെങ്കില്‍ അതിനു മുകളിലുള്ള ശമ്പള വരുമാനക്കാരും, പ്രൊഫഷണല്‍സും 15 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് എട്ട് ശതമാനം പലിശ നല്‍കണം. സിബില്‍ സ്‌കോര്‍ 750-799 നിലയിലാണെങ്കില്‍ അഞ്ച് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 8.05 ശതമാനവും, അഞ്ചു കോടി രൂപ മുതല്‍ 15 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 8.40 ശതമാനവും പലിശ നല്‍കണം.

സിബില്‍ സ്‌കോര്‍ 700-749 എന്ന നിലയിലാണെങ്കില്‍ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 8.20 ശതമാനവും, 50 ലക്ഷം രൂപ മുതല്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് 8.40 ശതമാനവും, രണ്ട് കോടി രൂപ മുതല്‍ 15 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 8.55 ശതമാനവുമാണ് പലിശ നിരക്ക്. സംയുക്ത അപേക്ഷകളില്‍ ഏത് അപേക്ഷകനാണോ ഉയര്‍ന്ന സിബില്‍ സ്‌കോറുള്ളത് അതാണ് പരിഗണിക്കുന്നത്.