image

19 Jan 2022 5:20 AM GMT

Banking

കാര്‍ഡ് ടോക്കണൈസേഷന്‍ സമയപരിധി ജൂണ്‍ വരെ നീട്ടി

MyFin Desk

കാര്‍ഡ് ടോക്കണൈസേഷന്‍ സമയപരിധി ജൂണ്‍ വരെ നീട്ടി
X

Summary

ഇടപാടുകള്‍ സുരക്ഷിതമാക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഡ് ടോക്കണൈസേഷനുള്ള സമയപരിധി ആറു മാസത്തേക്ക് നീട്ടി. ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സമയപരിധി 2022 ജൂണ്‍ 30 വരെ നീട്ടിയതെന്ന് റിസര്‍വ്വ് ബാങ്ക് വിജ്ഞാനത്തിലൂടെ അറിയിച്ചു. നേരത്തെയുള്ള സമയപരിധി 2021 ഡിസംബര്‍ 31 ആയിരുന്നു. ഭാവിയില്‍ ഇടപാടുകള്‍ നടത്തുന്നതിനും, പണമടയ്ക്കുന്നതിനും വ്യാപാരികള്‍ സൂക്ഷിക്കുന്ന കാര്‍ഡ് വിവരങ്ങളാണ് കാര്‍ഡ് ഓണ്‍ ഫയല്‍. പണമിടപാട് നടത്തുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഒരു ടോക്കണ്‍ ഉപയോഗിക്കുന്നതാണ് കാര്‍ഡ് ടോക്കണൈസേഷന്‍. അതിനാല്‍ ടോക്കണ്‍ […]


ഇടപാടുകള്‍ സുരക്ഷിതമാക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഡ് ടോക്കണൈസേഷനുള്ള സമയപരിധി ആറു മാസത്തേക്ക് നീട്ടി. ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സമയപരിധി 2022 ജൂണ്‍ 30 വരെ നീട്ടിയതെന്ന് റിസര്‍വ്വ് ബാങ്ക് വിജ്ഞാനത്തിലൂടെ അറിയിച്ചു. നേരത്തെയുള്ള സമയപരിധി 2021 ഡിസംബര്‍ 31 ആയിരുന്നു.

ഭാവിയില്‍ ഇടപാടുകള്‍ നടത്തുന്നതിനും, പണമടയ്ക്കുന്നതിനും വ്യാപാരികള്‍ സൂക്ഷിക്കുന്ന കാര്‍ഡ് വിവരങ്ങളാണ് കാര്‍ഡ് ഓണ്‍ ഫയല്‍. പണമിടപാട് നടത്തുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഒരു ടോക്കണ്‍ ഉപയോഗിക്കുന്നതാണ് കാര്‍ഡ് ടോക്കണൈസേഷന്‍. അതിനാല്‍ ടോക്കണ്‍ നമ്പര്‍ മാത്രമായിരിക്കും ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുക.

പുതിയ രീതി നടപ്പിലാവുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കാര്‍ഡ് നല്‍കിയ ബാങ്കിനും, കാര്‍ഡ് നെറ്റ് വർക്കിനും മാത്രമേ ലഭ്യമാകുകയുള്ളൂ. കാര്‍ഡ് വിവരങ്ങള്‍ പല ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും സൂക്ഷിച്ചുവയ്ക്കുന്നതും, അതുവഴി ഡാറ്റ ചോരുന്നതും ഒഴിവാക്കാന്‍ പുതിയ നടപടി ഉപകരിക്കും. ഡാറ്റ ചോര്‍ന്നാലും ടോക്കണ്‍ നമ്പര്‍ മാത്രമായിരിക്കും ലഭിക്കുക. ഇത് തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കും. ഇതുവരെ വെബ്‌സൈറ്റുകള്‍ സൂക്ഷിച്ചു വച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും ആര്‍ ബി ഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.