image

18 May 2022 1:00 AM GMT

Banking

രണ്ട് മിനുട്ടിനുള്ളിൽ  ഭവന വായ്പയ്ക്ക് അംഗീകാരം, ചെയ്യേണ്ടത് ഇത്രമാത്രം? 

MyFin Desk

രണ്ട് മിനുട്ടിനുള്ളിൽ  ഭവന വായ്പയ്ക്ക് അംഗീകാരം, ചെയ്യേണ്ടത് ഇത്രമാത്രം? 
X

Summary

വാട്ട്‌സ്ആപ്പില്‍ 'സ്‌പോട്ട് ഓഫര്‍' ഭവന വായ്പകള്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി. വീട് വാങ്ങുന്നവര്‍ക്ക് വേഗത്തില്‍ 2 മിനിറ്റിനുള്ളില്‍ തത്വത്തില്‍ ഭവന വായ്പയ്ക്ക് അംഗീകാരം നല്‍കുന്ന സേവനമാണിത്. ഉപഭോക്താക്കള്‍ ചെയ്യേണ്ടത് എച്ച്ഡിഎഫ്‌സിയുടെ വാട്ട്‌സ്ആപ്പ് നമ്പറില്‍ (+91 98670 00000) ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങള്‍ നല്‍കുക എന്നതാണ്. ഉപഭോക്താവ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, താല്‍ക്കാലിക ഭവന വായ്പ ഓഫര്‍ ലെറ്റര്‍ തല്‍ക്ഷണം ജനറേറ്റ് ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ താമസിക്കുന്ന, ശമ്പളമുള്ള വ്യക്തികള്‍ക്ക് മാത്രമേ സ്‌പോട്ട് ഓഫര്‍ ഭവന വായ്പ സൗകര്യം ഉപയോഗിക്കാന്‍ കഴിയൂ. […]


വാട്ട്‌സ്ആപ്പില്‍ 'സ്‌പോട്ട് ഓഫര്‍' ഭവന വായ്പകള്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി. വീട് വാങ്ങുന്നവര്‍ക്ക് വേഗത്തില്‍ 2 മിനിറ്റിനുള്ളില്‍ തത്വത്തില്‍ ഭവന വായ്പയ്ക്ക് അംഗീകാരം നല്‍കുന്ന സേവനമാണിത്. ഉപഭോക്താക്കള്‍ ചെയ്യേണ്ടത് എച്ച്ഡിഎഫ്‌സിയുടെ വാട്ട്‌സ്ആപ്പ് നമ്പറില്‍ (+91 98670 00000) ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങള്‍ നല്‍കുക എന്നതാണ്. ഉപഭോക്താവ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, താല്‍ക്കാലിക ഭവന വായ്പ ഓഫര്‍ ലെറ്റര്‍ തല്‍ക്ഷണം ജനറേറ്റ് ചെയ്യപ്പെടുന്നു.

ഇന്ത്യയില്‍ താമസിക്കുന്ന, ശമ്പളമുള്ള വ്യക്തികള്‍ക്ക് മാത്രമേ സ്‌പോട്ട് ഓഫര്‍ ഭവന വായ്പ സൗകര്യം ഉപയോഗിക്കാന്‍ കഴിയൂ. സ്‌പോട്ട് ഓഫര്‍ ഭവന വായ്പ സൗകര്യം എങ്ങനെ ലഭ്യമാകുമെന്ന് നോക്കാം. ഇതിനായി ഉപഭോക്താവ് ആദ്യം വാട്ട്‌സ്ആപ്പില്‍ +919867000000 എന്ന നമ്പറില്‍ 'ഹായ്' എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ലഭ്യമാകുന്ന മെനുവില്‍ നിന്ന് 'പുതിയ വായ്പകള്‍' തിരഞ്ഞെടുക്കുക. തുടര്‍ന്നുള്ള മെനുവില്‍ നിന്ന് 'സ്പോട്ട് ഓഫര്‍ (പുതിയത്) തിരഞ്ഞെടുക്കുക. ഇനി 'ശമ്പളം/ സ്വയം തൊഴില്‍ ചെയ്യുന്നവര്‍' എന്ന തൊഴില്‍ വിഭാഗം തിരഞ്ഞെടുക്കുക.

ഇനി നിങ്ങള്‍ ഇമെയില്‍ ഐഡി നല്‍കുക. തുടര്‍ന്ന് 'റെസിഡന്റ് ഇന്ത്യന്‍ / എന്‍ആര്‍ഐ എന്നിവയില്‍ നിന്നും റെസിഡന്റ് സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ താമസസ്ഥലത്തിന്റെ പിന്‍ കോഡ് നല്‍കുക. പാന്‍ കാര്‍ഡ് പ്രകാരമുള്ള നിങ്ങളുടെ മുഴുവന്‍ പേര് നല്‍കുക. ഇനി നിബന്ധനകളും വ്യവസ്ഥകളും വായിച്ച് 'തുടരുക'എന്നതില്‍ ക്ലിക് ചെയ്യുക. ഇനി നിങ്ങളുടെ പാന്‍ നമ്പര്‍, ജനനത്തീയതി, താമസസ്ഥലത്തിന്റെ വിലാസം ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ നല്‍കുക. വിവരങ്ങള്‍ ശരിയാണെങ്കില്‍, തുടരാനായി 'സ്ഥിരീകരിക്കുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇനി ലഭ്യമായ ഒടിപി നല്‍കുക.

ഇനി നിങ്ങളുടെ മൊത്ത പ്രതിമാസ വരുമാനവും ഇഎംഐ പോലെയുള്ള നിലവിലെ പ്രതിമാസ ബാധ്യതകളുടെ വിശദാംശങ്ങളും നല്‍കുക. ശേഷം നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഒരു അംഗീകാര കത്ത് നിങ്ങളുടെ മൊബൈലിലേക്ക് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബങ്ക് അയയ്ക്കും. കത്തില്‍ വായ്പ തുക, വായ്പ കാലാവധി, പലിശ നിരക്ക്, ഇഎംഐ, പ്രോസസ്സിംഗ് ഫീ എന്നിവ അടങ്ങിയിരിക്കും. നിങ്ങളുടെ വായ്പ അപേക്ഷ മുന്നോട്ട് കൊണ്ടുപോകുന്നതിന് എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ ഭവന വായ്പ വിദഗ്ദ്ധര്‍ നിങ്ങളുമായി ബന്ധപ്പെടും. ഇത്തരത്തില്‍ 2 മിനിറ്റിനുള്ളില്‍ ഭവന വായ്പയ്ക്കുള്ള അംഗീകാരം നിങ്ങള്‍ക്ക് ലഭ്യമാകും.