image

9 Jan 2022 1:28 AM GMT

Learn & Earn

സ്വര്‍ണം ലോക്കറില്‍ വയ്‌ക്കേണ്ട, ഓവര്‍ ഡ്രാഫ്റ്റ് ആക്കാം, ഉപയോഗിച്ചാല്‍ മാത്രം പലിശ

MyFin Desk

സ്വര്‍ണം ലോക്കറില്‍ വയ്‌ക്കേണ്ട, ഓവര്‍ ഡ്രാഫ്റ്റ് ആക്കാം, ഉപയോഗിച്ചാല്‍ മാത്രം പലിശ
X

Summary

  സാധാരണ ഓവര്‍ ഡ്രാഫ്്റ്റ് വായ്പകളെ പോലെ സ്വര്‍ണവായ്പകള്‍ ലഭിക്കും. പണയപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് നിശ്ചിത തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ആദ്യം വരവു വയ്ക്കും. പിന്നീട് ആവശ്യമുണ്ടെങ്കില്‍ മാത്രം പണം എടുത്ത് ചെലവഴിക്കാം. അക്കൗണ്ടില്‍ നിന്ന് എടക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. പണയമത്ര മോശമല്ല കെട്ടു താലി പണയത്തില്‍ നിന്ന് ലക്ഷങ്ങളുടെ വായ്പകളിലേക്ക് സ്വര്‍ണം മാറിയതോടെ ഈ രംഗത്ത്് മുഖ്യധാരാ ബാങ്കുകള്‍ അടക്കമുളളവരുടെ മത്സരമാണ്. മണപ്പുറം, മുത്തൂറ്റ് പോലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രധാന […]


സാധാരണ ഓവര്‍ ഡ്രാഫ്്റ്റ് വായ്പകളെ പോലെ സ്വര്‍ണവായ്പകള്‍ ലഭിക്കും. പണയപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് നിശ്ചിത തുക നിങ്ങളുടെ...

 

സാധാരണ ഓവര്‍ ഡ്രാഫ്്റ്റ് വായ്പകളെ പോലെ സ്വര്‍ണവായ്പകള്‍ ലഭിക്കും. പണയപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് നിശ്ചിത തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ആദ്യം വരവു വയ്ക്കും. പിന്നീട് ആവശ്യമുണ്ടെങ്കില്‍ മാത്രം പണം എടുത്ത് ചെലവഴിക്കാം. അക്കൗണ്ടില്‍ നിന്ന് എടക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയാകും.

പണയമത്ര മോശമല്ല

കെട്ടു താലി പണയത്തില്‍ നിന്ന് ലക്ഷങ്ങളുടെ വായ്പകളിലേക്ക് സ്വര്‍ണം മാറിയതോടെ ഈ രംഗത്ത്് മുഖ്യധാരാ ബാങ്കുകള്‍ അടക്കമുളളവരുടെ മത്സരമാണ്. മണപ്പുറം, മുത്തൂറ്റ് പോലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ് ഇടമായിരുന്നു സ്വര്‍ണപ്പണയ വായ്പകളെങ്കില്‍ ഇന്ന് പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ മത്സരിക്കുന്നിടം കൂടിയാണ് ഇത്. മത്സരം മുറുകിയതോടെ നിരന്തരം പുതിയ ഉത്പന്നങ്ങളും ഈ രംഗത്ത് എത്തുന്നു. അത്തരത്തിലൊന്നാണ് സ്വര്‍ണ പണയത്തില്‍ ലഭിക്കുന്ന ഒ ഡി വായ്പകള്‍.

എന്താണ് ഓവര്‍ഡ്രാഫ്റ്റ്?

ആവശ്യത്തിന് ഉപയോഗിക്കാനാവും വിധം അക്കൗണ്ടിലേക്ക് വായ്പ മുന്‍കൂര്‍ നിക്ഷേപിക്കുക എന്ന് സമാന്യേന പറയാം. സാധാരണ നിലയില്‍ കടകള്‍ക്കും ബിസിനസുകള്‍ക്കുമെല്ലാം ഒ ഡി വായ്പകള്‍ എടുക്കാറുണ്ട്. ഇവിടെ സ്വര്‍ണത്തിലെ ഒ ഡി വ്യത്യസ്തമാണ്. നിങ്ങളുടെ കൈവശം ആവശ്യമില്ലാത്ത 15 പവന്‍ സ്വര്‍ണമുണ്ടെന്ന് കരുതുക. വീട്ടിലിരിക്കുന്നത് 'റിസ്‌ക്' ആയതിനാല്‍ അത് ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുകയേ നിവൃത്തിയുള്ളു. പക്ഷെ നിങ്ങള്‍ ലോക്കര്‍ വാടക നല്‍കേണ്ടി വരും. ഓരോ വര്‍ഷവും അധിക ചാര്‍ജും നല്‍കേണ്ടി വരും. ഇവിടെയാണ് ഒ ഡിയുടെ പ്രസക്തി.

ഈ 15 പവന്‍ സ്വര്‍ണം ഒ ഡി വായ്പയാക്കി മാറ്റുന്നു എന്ന് സങ്കല്‍പ്പിക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് 3,000 രൂപയാണ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ 15 പവന് 3,60,000 രൂപ ലഭിക്കും. (120 ഗ്രാം). ഇൗ പണം നിങ്ങളുടെ പേരില്‍ തുറക്കുന്ന ഒ ഡി അക്കൗണ്ടിലേക്ക് മാറ്റുന്നു. അങ്ങനെ നിങ്ങളുടെ അക്കൗണ്ടില്‍ 3,60,000 രൂപ എത്തുന്നു. ഇതില്‍ നിന്ന്് വായ്പയായി നിങ്ങള്‍ക്ക് എത്ര തുകവേണമെങ്കിലും എടുക്കാം. പലിശയടച്ച് അക്കൗണ്ടിലെ പണം പഴയ പടിയാക്കുകയും ചെയ്യാം.

നേട്ടമാണ്


ലോക്കര്‍ വാടക ഇവിടെ ഒഴിവാകുന്നു. ഒപ്പം ലിക്വഡിറ്റി കൂടുന്നു. അതായിത് പണത്തിന് ആവശ്യമുള്ളപ്പോള്‍ ചെലവാക്കാനായി ഇത്രയും തുക അക്കൗണ്ടില്‍ കിടക്കുന്നു. ഇതില്‍ നിന്ന് 50,000 രൂപയാണ് ആവശ്യം വരുന്നതെങ്കില്‍ അതിന്റെ പലിശ മാത്രം നല്‍കിയാല്‍ മതിയാകും.

ക്രെഡിറ്റ് കാര്‍ഡ് വായ്പ

ഇടായി നല്‍കുന്ന സ്വര്‍ണത്തിന്റെ വിപണി മൂല്യം കണക്കാക്കി ബാങ്ക് ഒ ഡി അക്കൗണ്ട് തുറക്കുകയാണ് ഇവിടെ. ചില ധനകാര്യ സ്ഥാപനങ്ങള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടിന്റെ കീഴില്‍ ഡെബിറ്റ് കാര്‍ഡ് വരെ നല്‍കുന്നുണ്ട്. ഈ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കാനും ഈ അക്കൗണ്ട് ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡ് പോലെയാണ് ഉപയോഗമെങ്കിലും പലിശ അത്ര വരില്ല. ക്രെഡിറ്റ് കാര്‍ഡ് പലിശ പലപ്പോഴും 36-40 ശതമാനം വരെയാണ്. അതേ സമയം 7.5 ശതമാനത്തിന് ഏതാണ്ട് എല്ലാ ബാങ്കുകളും ഇപ്പോള്‍ സ്വര്‍ണ വായ്പ നല്‍കുന്നുണ്ട്. അതുകൊണ്ട് വീട്ടില്‍ സ്വര്‍ണം വച്ചിട്ട് നാട്ടില്‍ പണം തിരഞ്ഞ് നടക്കേണ്ട. ബാങ്കുമായി ബന്ധപ്പെട്ട് പണയ വായ്പ തരപ്പെടുത്താം.