image

21 March 2022 8:53 PM GMT

Insurance

മുടങ്ങിയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഇനി മൂന്ന് ദിവസം കൂടി

Suresh Varghese

മുടങ്ങിയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഇനി മൂന്ന് ദിവസം കൂടി
X

Summary

നിങ്ങള്‍ എല്‍ഐസി പോളിസി എടുത്ത ശേഷം അത് മുടങ്ങിപ്പോയിട്ടുണ്ടോ? എങ്കില്‍ അത് പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. കാലഹരണപ്പെട്ട ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിന് ഫെബ്രുവരി 7 മുതല്‍ എല്‍ഐസി പ്രത്യേക ക്യാമ്പെയ്ന്‍ നടത്തിവരികയാണ്. മാര്‍ച്ച് 25ന് ഇത് അവസാനിക്കും. ഇതിനായി പോളിസി ഉടമ കുറഞ്ഞ ലേറ്റ് ഫീ നല്‍കേണ്ടിവരുമെന്ന് എല്‍ഐസി അറിയിച്ചു. കൊവിഡ് സാഹചര്യങ്ങളും, മരണനിരക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചു. എല്‍ഐസി പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസികള്‍ പുനരുജ്ജീവിപ്പിക്കാനും, ലൈഫ് കവര്‍ പുനഃസ്ഥാപിക്കാനും, അവരുടെ കുടുംബത്തിന് സാമ്പത്തിക


നിങ്ങള്‍ എല്‍ഐസി പോളിസി എടുത്ത ശേഷം അത് മുടങ്ങിപ്പോയിട്ടുണ്ടോ? എങ്കില്‍ അത് പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്.
കാലഹരണപ്പെട്ട ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിന് ഫെബ്രുവരി 7 മുതല്‍ എല്‍ഐസി പ്രത്യേക ക്യാമ്പെയ്ന്‍ നടത്തിവരികയാണ്. മാര്‍ച്ച് 25ന് ഇത് അവസാനിക്കും.

ഇതിനായി പോളിസി ഉടമ കുറഞ്ഞ ലേറ്റ് ഫീ നല്‍കേണ്ടിവരുമെന്ന് എല്‍ഐസി അറിയിച്ചു. കൊവിഡ് സാഹചര്യങ്ങളും, മരണനിരക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചു. എല്‍ഐസി പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസികള്‍ പുനരുജ്ജീവിപ്പിക്കാനും, ലൈഫ് കവര്‍ പുനഃസ്ഥാപിക്കാനും, അവരുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഈ ക്യാമ്പെയ്ന്‍ നല്ലൊരു അവസരമാണെന്ന് ലൈഫ്
ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പറഞ്ഞു.

എന്നാല്‍ ചില നിബന്ധനകള്‍ക്കും, വ്യവസ്ഥകള്‍ക്കും വിധേയമായി പ്രീമിയം അടയ്ക്കാത്ത ആദ്യ തീയതി (ഡിഫോള്‍ട്ട് തീയതി) മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹമായ പ്ലാനുകള്‍ പുതുക്കാന്‍ കഴിയും. ഇതിലെ പ്രധാന വ്യവസ്ഥ, തുകയടയ്ക്കാതെ പോളിസി അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതായിരിക്കരുത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉള്ള പോളിസികള്‍ ഈ ക്യാമ്പെയ്ന്‍ വഴി പുതുക്കാം.

ടേം അഷ്വറന്‍സ്, മള്‍ട്ടിപ്പിള്‍ റിസ്‌ക് പോളിസികള്‍ തുടങ്ങി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്ലാനുകളുടെ കാര്യത്തില്‍ ലേറ്റ് ഫീ ഇളവ് ലഭ്യമാകില്ല.
അര്‍ഹമായ ആരോഗ്യ, മൈക്രോ ഇന്‍ഷുറന്‍സ് പ്ലാനുകളും ലേറ്റ് ഫീസ് ഇളവിന് യോഗ്യമാണ്. മൈക്രോ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് ലേറ്റ് ഫീസില്‍ പൂര്‍ണ്ണ ഇളവ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നു. പക്ഷേ, മെഡിക്കല്‍ ആവശ്യകതകളില്‍ ഇളവുകളൊന്നുമില്ല.