image

2 May 2022 4:41 AM GMT

IPO

എല്‍ഐസി ഐപിഒ: ആങ്കര്‍ നിക്ഷേപകരുടെ വിഹിതത്തിന് ആവശ്യക്കാരേറെ

MyFin Desk

LIC IPO
X

Summary

ഡെല്‍ഹി: എല്‍ഐസി ഐപിഒയില്‍ ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള വിഹിതത്തില്‍ അപേക്ഷകരുടെ വന്‍ വര്‍ദ്ധനവ്. സിഎന്‍ബിസി ടിവി 18 ആണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 5,630 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏത് വിലയ്ക്കാണ് ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കിയതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 902-949 രൂപയുടെ പ്രൈസ് ബാന്‍ഡാണ് ഐപിഒയ്ക്കായി എല്‍ഐസി തീരുമാനിച്ചിരിക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഇതിലും താഴ്ന്ന നിരക്കിലാകും ഓഹരികള്‍ നല്‍കുന്നത്. ആങ്കര്‍ നിക്ഷേപകരുടെ വിവരങ്ങളും […]


ഡെല്‍ഹി: എല്‍ഐസി ഐപിഒയില്‍ ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള വിഹിതത്തില്‍ അപേക്ഷകരുടെ വന്‍ വര്‍ദ്ധനവ്. സിഎന്‍ബിസി ടിവി 18 ആണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.

ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 5,630 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏത് വിലയ്ക്കാണ് ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കിയതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 902-949 രൂപയുടെ പ്രൈസ് ബാന്‍ഡാണ് ഐപിഒയ്ക്കായി എല്‍ഐസി തീരുമാനിച്ചിരിക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഇതിലും താഴ്ന്ന നിരക്കിലാകും ഓഹരികള്‍ നല്‍കുന്നത്.

ആങ്കര്‍ നിക്ഷേപകരുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഗോള്‍ഡ്മാന്‍ സാക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, നോമുറ, സിംഗപ്പൂര്‍ ജിഐസി, നോര്‍വേയുടെ സോവ്‌റിന്‍ വെല്‍ത്ത് ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട് എന്നിവര്‍ പങ്കെടുത്തേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.