image

4 May 2022 10:28 PM GMT

Banking

തുടര്‍ച്ചയായി പത്താം വര്‍ഷവും ലാഭമുണ്ടാക്കി ഏജിയസ് ഫെഡറല്‍ ലൈഫ്

MyFin Desk

തുടര്‍ച്ചയായി പത്താം വര്‍ഷവും ലാഭമുണ്ടാക്കി ഏജിയസ് ഫെഡറല്‍ ലൈഫ്
X

Summary

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 94 കോടി രൂപ അറ്റാദായം നേടി. 2012-13 സാമ്പത്തിക വര്‍ഷം ആദ്യമായി ലാഭം പ്രഖ്യാപിച്ച കമ്പനി തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ലാഭമുണ്ടാക്കുന്നത്. പല വെല്ലുവിളികള്‍ക്കിടയിലും ഏജിയസ് ഫെഡറല്‍ 13 ശതമാനം വര്‍ധനവോടെ 2,207 കോടി രൂപയുടെ പ്രീമിയമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 27 ശതമാനം വര്‍ധിച്ച് 639 കോടി രൂപയിലും, പുതുക്കല്‍ […]


കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 94 കോടി രൂപ അറ്റാദായം നേടി. 2012-13 സാമ്പത്തിക വര്‍ഷം ആദ്യമായി ലാഭം പ്രഖ്യാപിച്ച കമ്പനി തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ലാഭമുണ്ടാക്കുന്നത്. പല വെല്ലുവിളികള്‍ക്കിടയിലും ഏജിയസ് ഫെഡറല്‍ 13 ശതമാനം വര്‍ധനവോടെ 2,207 കോടി രൂപയുടെ പ്രീമിയമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്.

പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 27 ശതമാനം വര്‍ധിച്ച് 639 കോടി രൂപയിലും, പുതുക്കല്‍ പ്രീമിയം അഞ്ചു ശതമാനം വര്‍ധിച്ച് 1,391 കോടി രൂപയിലുമെത്തി. ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം ശക്തമായ നിലയില്‍ 23 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ മാസങ്ങളിലെ കോവിഡ് അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലും ശക്തമായ തിരിച്ചു വരവു നടത്തിയാണ് തുടര്‍ച്ചയായ പത്താം വര്‍ഷവും ലാഭം പ്രഖ്യാപിച്ചതെന്ന് ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിഘ്നേഷ് ഷഹാനെ വ്യക്തമാക്കി. ഏജന്‍സി, ഗ്രൂപ്പ്, ഓണ്‍ലൈന്‍, ഡിഎസ്ടി ചാനലുകളില്‍ വളര്‍ച്ചയുണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.