image

5 May 2022 5:45 AM GMT

Banking

ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗ് സൈക്കിൾ ഇനി മാറ്റാം, ബാങ്കുകള്‍ക്ക് ആര്‍ബിഐ തിട്ടൂരം

MyFin Desk

ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗ് സൈക്കിൾ ഇനി മാറ്റാം, ബാങ്കുകള്‍ക്ക് ആര്‍ബിഐ തിട്ടൂരം
X

Summary

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലിംഗ് സൈക്കിള്‍ സ്വയം തീരുമാനിക്കാമെന്നാണെങ്കിലോ ? സാധാരണ ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോള്‍ ബാങ്കുകള്‍ നമ്മുക്ക് ഒരു ബില്ലിംഗ് സൈക്കിള്‍ അനുവദിക്കുകയാണ് പതിവ്. ഉദാഹരണത്തിന് മെയ് മാസം 5- ാം തീയതിയാണ് സൈക്കിള്‍ തുടങ്ങുന്നതെങ്കില്‍ മാര്‍ച്ച് 4 ന് അവസാനിക്കുമത്. അവസാനിക്കുന്ന അന്ന് കണക്കാക്കി ഒരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ബില്‍ ജനറേറ്റ് ചെയ്യും. പലിശ രഹിതമായി ബില്ലടയ്ക്കാന്‍ ഇതില്‍ നിന്ന് രണ്ടാഴ്ച സമയമാണ് അനുവദിക്കുക. ഒരിക്കല്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാല്‍ തീയതികളില്‍ പിന്നെ മാറ്റമുണ്ടാവില്ല. […]


നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലിംഗ് സൈക്കിള്‍ സ്വയം തീരുമാനിക്കാമെന്നാണെങ്കിലോ ? സാധാരണ ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോള്‍ ബാങ്കുകള്‍ നമ്മുക്ക് ഒരു ബില്ലിംഗ് സൈക്കിള്‍ അനുവദിക്കുകയാണ് പതിവ്. ഉദാഹരണത്തിന് മെയ് മാസം 5- ാം തീയതിയാണ് സൈക്കിള്‍ തുടങ്ങുന്നതെങ്കില്‍ മാര്‍ച്ച് 4 ന് അവസാനിക്കുമത്. അവസാനിക്കുന്ന അന്ന് കണക്കാക്കി ഒരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ബില്‍ ജനറേറ്റ് ചെയ്യും. പലിശ രഹിതമായി ബില്ലടയ്ക്കാന്‍ ഇതില്‍ നിന്ന് രണ്ടാഴ്ച സമയമാണ് അനുവദിക്കുക. ഒരിക്കല്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാല്‍ തീയതികളില്‍ പിന്നെ മാറ്റമുണ്ടാവില്ല.

സൈക്കിൾ മാറ്റാം

എന്നാല്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയ പുതിയ നിര്‍ദേശമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗ് സൈക്കിള്‍ നിങ്ങള്‍ക്ക് ആവശ്യാനുസരണം മാറ്റാം. ഒരിക്കല്‍ ബാങ്ക് നിശ്ചയിച്ച സര്‍ക്കിള്‍ പിന്നീട് നിങ്ങള്‍ക്ക് അസൗകര്യമാണെന്ന് തോന്നുന്നുവെങ്കില്‍ അതിന്റെ തീയതികള്‍ മാറ്റാം. ഉദാഹരണത്തിന് ഒരോ മാസവും തുടര്‍ച്ചയായി നിങ്ങളുടെ അക്കൗണ്ടില്‍ പണം വരുന്നത് 10 ന് ശേഷമാണെങ്കില്‍ അതനുസരിച്ച് ബില്ലിംഗ് സൈക്കിള്‍ മാറ്റാനാവും. ഇടപാടുകാരെ ഇതിന് അനുവദിക്കണമെന്നാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് പക്ഷെ, ഒരിക്കലേ പാടുള്ളു. ഇതടക്കം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ട ഒട്ടനവധി നിര്‍ദേശങ്ങള്‍ ആര്‍ബിഐ നല്‍കിയിട്ടുണ്ട്. ജൂലായ് 1 ന് ഇത് പ്രാബല്യത്തില്‍ വരും.

ബില്‍ താമസിക്കരുത്

ബില്‍ സ്റ്റേറ്റ്‌മെന്റുകള്‍ ഉപഭോക്താവിന്റെ കൈയ്യില്‍ താമസംവിന ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഇ മെയില്‍, തപാല്‍ അടക്കം അയക്കുന്നത് ഏത് മാര്‍ഗത്തിലാണെങ്കിലും പേയ്‌മെന്റ് അടവും ബില്‍ സ്റ്റേറ്റ്‌മെന്റ് ലഭ്യമാകുന്ന തീയതിയും തമ്മില്‍ ചുരുങ്ങിയത് രണ്ട് ആഴ്ച സമയം നിര്‍ബന്ധമായും കാര്‍ഡുടമയ്ക്ക് ലഭിച്ചിരിക്കണം. പലപ്പോഴും ബില്‍ സ്‌റ്റേറ്റ്‌മെന്റ് കൈയ്യില്‍ കിട്ടുന്നത് താമസിക്കുന്നതിനാല്‍ പേയ്‌മെന്റിനുള്ള സമയം വളരെ കുറവായിരിക്കും. ഇങ്ങനെ വരുമ്പോള്‍ പണം സംഘടിപ്പിച്ച് കാര്‍ഡ് കുടിശിക അടച്ച് തീര്‍ക്കാന്‍ മതിയായ ദിവസങ്ങള്‍ ലഭിക്കില്ല. ഇതുമൂലം കുടിശിക അടവ് തെറ്റാനും വലിയ പലിശ പിഴയായി കാര്‍ഡുടമയ്ക്ക് മേല്‍ വരാനും ഇടയാകും.

തെറ്റായ ബില്‍ നല്‍കരുത്

തെറ്റായ ബില്ലുകള്‍ അയക്കുന്നില്ല എന്ന് ബാങ്കുകള്‍ ഉറപ്പു വരുത്തണമെന്നും ആര്‍ബി ഐ നിര്‍ദേശത്തിലുണ്ട്. കാര്‍ഡുടമ ഇക്കാര്യത്തില്‍ തര്‍ക്കമുന്നയിക്കുന്ന പക്ഷം 30 ദിവസത്തിനകം ബാങ്ക് രേഖകള്‍ അടക്കം വിശദീകരണം നല്‍കണം. കൂടാതെ 'ഫ്രോഡ്' മാര്‍ക്ക് ചെയ്ത കേസുകളില്‍ തര്‍ക്കം തീരുന്നതു വരെ ചാര്‍ജുകള്‍ ഈടാക്കരുതെന്നും ആര്‍ബി ഐ നിര്‍ദേശിക്കുന്നു. കാലങ്ങളായി ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ഒട്ടനവധി പരാതികളാണ് ഉപഭോക്താക്കള്‍ക്ക് ഉള്ളത്. ഇത് കൃത്യമായി ഉന്നയിക്കാനോ സമയത്ത് പരിഹരിക്കാനോ സംവിധാനം ഇല്ല എന്നത് വലിയ പ്രശ്‌നമായി ബാങ്കിംഗ് മേഖലയില്‍ അവശേഷിക്കുന്നു. പലപ്പോഴും കൃത്യമായ പ്രതികരണം പോലും ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതും വിഷയമാണ്. ഈ സാഹചര്യത്തിലാണ് ആര്‍ബി ഐയുടെ നിര്‍ദേശങ്ങള്‍.