image

15 May 2022 1:40 AM GMT

Banking

ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ലാഭത്തിൽ വൻ വർദ്ധന, ഐപിഒ മൂന്നാം പാദത്തിൽ ഉണ്ടായേക്കും

MyFin Desk

ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ലാഭത്തിൽ വൻ വർദ്ധന, ഐപിഒ മൂന്നാം പാദത്തിൽ ഉണ്ടായേക്കും
X

Summary

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്സിഐ) കണ്‍സോളിഡേറ്റഡ് അറ്റാദായം 77.42 ശതമാനം വര്‍ധിച്ച് 152.16 കോടി രൂപയായി. 2020-21 ലെ ഇതേ പാദത്തില്‍ കമ്പനി 85.76 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് ലാഭം നേടിയതായി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. അവലോകന പാദത്തില്‍, മൊത്തത്തിലുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 1,364.62 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 900.73 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ മൊത്തം ചെലവ് മുന്‍ സാമ്പത്തിക […]


ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്സിഐ) കണ്‍സോളിഡേറ്റഡ് അറ്റാദായം 77.42 ശതമാനം വര്‍ധിച്ച് 152.16 കോടി രൂപയായി. 2020-21 ലെ ഇതേ പാദത്തില്‍ കമ്പനി 85.76 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് ലാഭം നേടിയതായി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. അവലോകന പാദത്തില്‍, മൊത്തത്തിലുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 1,364.62 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 900.73 കോടി രൂപയായിരുന്നു.

ഈ പാദത്തില്‍ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ 838.57 കോടി രൂപയില്‍ നിന്ന് 1,223.76 കോടി രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 865.22 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു. 2020-21ല്‍ 696.9 കോടി രൂപയായിരുന്നു ലാഭം.

കോര്‍പ്പറേഷന്റെ ഓഹരി വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ തുടങ്ങിയേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനായി സര്‍ക്കാരിന് ഒന്നിലധികം ബിഡുകള്‍ ലഭിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) 2020 ഡിസംബറില്‍ മാനേജ്മെന്റിന്റെ കൈമാറ്റത്തിനൊപ്പം സ്ഥാപനത്തിലെ 63.75 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിന് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് (ഇഒഐ) ക്ഷണിച്ചു.

ഓഹരി വില്‍പ്പനയ്ക്ക് 2020 നവംബറില്‍ കാബിനറ്റ് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. കമ്പനിയുടെ സ്വകാര്യവല്‍ക്കരണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. 2022-23 ല്‍ സിപിഎസ്ഇ ഓഹരി വിറ്റഴിക്കലില്‍ നിന്ന് 65,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ബജറ്റ് വകയിരുത്തിയിരിക്കുന്നത്.