image

27 May 2022 5:43 AM GMT

Banking

ഉയര്‍ന്ന നികുതി ഭാരം: രുചി സോയ അറ്റാദായം 25 ശതമാനം കുറഞ്ഞു

MyFin Desk

ഉയര്‍ന്ന നികുതി ഭാരം: രുചി സോയ അറ്റാദായം 25 ശതമാനം കുറഞ്ഞു
X

Summary

കൊച്ചി: ഉയര്‍ന്ന നികുതി ചെലവുകള്‍ മൂലം സ്റ്റാന്‍ഡെലോണ്‍ അറ്റാദായത്തില്‍ ഇടിവുമായി രുചി സോയയുടെ നാലാംപാദ ഫലം. ലാഭം 25 ശതമാനം കുറഞ്ഞ് 234.33 കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 314.33 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ മൊത്ത വരുമാനം നാലാം പാദത്തില്‍ 6,676.19 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 4,859.5 കോടി രൂപയായിരുന്നു. അറ്റാദായം മുന്‍ വര്‍ഷം 680.77 കോടി രൂപയില്‍ നിന്ന് 2021-22 […]


കൊച്ചി: ഉയര്‍ന്ന നികുതി ചെലവുകള്‍ മൂലം സ്റ്റാന്‍ഡെലോണ്‍ അറ്റാദായത്തില്‍ ഇടിവുമായി രുചി സോയയുടെ നാലാംപാദ ഫലം. ലാഭം 25 ശതമാനം കുറഞ്ഞ് 234.33 കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 314.33 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ മൊത്ത വരുമാനം നാലാം പാദത്തില്‍ 6,676.19 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 4,859.5 കോടി രൂപയായിരുന്നു. അറ്റാദായം മുന്‍ വര്‍ഷം 680.77 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 806.3 കോടി രൂപയായി ഉയര്‍ന്നു. മൊത്ത വരുമാനം 2020-21 ലെ 16,382.97 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24,284.38 കോടി രൂപയായി ഉയര്‍ന്നു.

നാലാം പാദത്തില്‍ കമ്പനിയുടെ നികുതി ചെലവ് ഏകദേശം 61 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിക്ക് 166 കോടി രൂപ നികുതി ക്രെഡിറ്റ് ലഭിച്ചിരുന്നു. ഓഹരി ഉടമകള്‍ക്ക് 5 രൂപ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ല്‍ 4,350 കോടി രൂപയ്ക്ക് ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് പാപ്പരത്വ പ്രക്രിയയിലൂടെ രുചി സോയയെ ഏറ്റെടുത്തിരുന്നു.

അടുത്തിടെ, പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ റീട്ടെയില്‍ ബിസിനസ്സ് ഗ്രൂപ്പ് സ്ഥാപനമായ രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 690 കോടി രൂപയ്ക്ക് വില്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല രുചി സോയ ഇന്‍ഡസ്ട്രീസ് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴി 4,300 കോടി രൂപ സമാഹരിച്ചിരുന്നു.

പ്രൊമോട്ടര്‍മാരുടെ ഓഹരി 80.82 ശതമാനമായി കുറഞ്ഞു. പൊതു ഓഹരി പങ്കാളിത്തം 19.18 ശതമാനമായി നിലനിർത്തി. എഫ്പിഒയില്‍ നിന്നുള്ള വരുമാനം കമ്പനി അതിന്റെ ബാങ്ക് വായ്പകളും ദീര്‍ഘകാല വായ്പകളും പൂർണ്ണമായും തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ്.