image

20 Jun 2022 11:00 PM GMT

FMCG

രാജ്യത്ത് പ്ലാസ്റ്റിക് സ്‌ട്രോ നിരോധനം, ജൈവ ബദലുകളിലെ ബിസിനസ് അവസരങ്ങള്‍

Nadasha K V

രാജ്യത്ത് പ്ലാസ്റ്റിക് സ്‌ട്രോ നിരോധനം, ജൈവ ബദലുകളിലെ ബിസിനസ് അവസരങ്ങള്‍
X

Summary

ജൂലൈ 1 മുതല്‍ പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ് ഉള്‍പ്പടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വരികയാണ്. ഇത് ഏര്‍പ്പെടുത്തുന്നതോടെ പ്ലാസ്റ്റിക് സ്‌ട്രോയിലേക്കുള്ള മാറ്റം എഫ്എംസിജികള്‍ക്ക് തലവേദനയെങ്കിലും പേപ്പര്‍ സ്ട്രോകളും മറ്റും നിര്‍മ്മിക്കുന്ന സ്റ്റാട്ടപ്പുകള്‍ക്ക് ഇത് വലിയൊരു വിപിണി തുറന്നുകൊടുക്കും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നും 120 മൈക്രോണിനു താഴെയുള്ളവയുടേത് ഡിസംബര്‍ 31നും നിലവില്‍ വന്നു എങ്കിലും അത് കാര്യക്ഷമമായി നടപ്പിലായിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ […]


ജൂലൈ 1 മുതല്‍ പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ് ഉള്‍പ്പടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വരികയാണ്. ഇത് ഏര്‍പ്പെടുത്തുന്നതോടെ പ്ലാസ്റ്റിക് സ്‌ട്രോയിലേക്കുള്ള മാറ്റം എഫ്എംസിജികള്‍ക്ക് തലവേദനയെങ്കിലും പേപ്പര്‍ സ്ട്രോകളും മറ്റും നിര്‍മ്മിക്കുന്ന സ്റ്റാട്ടപ്പുകള്‍ക്ക് ഇത് വലിയൊരു വിപിണി തുറന്നുകൊടുക്കും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നും 120 മൈക്രോണിനു താഴെയുള്ളവയുടേത് ഡിസംബര്‍ 31നും നിലവില്‍ വന്നു എങ്കിലും അത് കാര്യക്ഷമമായി നടപ്പിലായിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും നിരോധിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി പ്ലാസ്റ്റിക് നിരോധിക്കപ്പെട്ടാല്‍ ഇതിന് പകരക്കാരനായി പൊതുവെ വിലയിരുത്തപ്പെടുന്ന പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് വലിയ സാധ്യതയാകും ഉരുത്തിരിയുക. ഇപ്പോള്‍ തന്നെ പേപ്പര്‍ കാരി ബാഗ് അടക്കമുള്ള ഓര്‍ഗാനിക്ക് മേഖലയില്‍ അനവധി മൈക്രോ യൂണിറ്റുകള്‍ സജീവമാണ്.
പേപ്പര്‍ സ്‌ട്രോയ്ക്ക് ആവശ്യക്കാരുണ്ട്
2018 മുതല്‍ പേപ്പര്‍ സ്ട്രോ, പ്ലേറ്റ് തുടങ്ങിയ പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കൊച്ചിയിലെ ജെ പി ട്രോഡേഴ്സ് ഉടമ ജസ്റ്റിന്‍ ജേക്കബ് പറയുന്നത് 2020 ജനുവരി ഒന്നു മുതല്‍ കേരള സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരുത്തിയതോടെ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചുവെന്നാണ്. എന്നാല്‍ കോവിഡ് പിടിമുറുക്കിയതോടെ കച്ചവടം മന്ദഗതിയിലായി. ഇന്നിപ്പോള്‍ വീണ്ടും പ്ലാസ്റ്റിക് സ്ട്രോ ഉള്‍പ്പടെയുള്ളവയുടെ നിരോധനം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടെ മുമ്പത്തേക്കാളേറെ ആവശ്യക്കാര്‍ തങ്ങളെ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ' ഇത്തരം സ്റ്റാട്ടപ്പുകള്‍ കേരളത്തില്‍ കുറവാണെന്നതും ഒരു വസ്തുതയാണ്. മാത്രമല്ല നിയമങ്ങളുണ്ടാക്കുന്ന സര്‍ക്കാര്‍ ഇതുവരെയും വ്യാപാരികള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണം നടത്തിയിട്ടില്ല. ഇതുമൂലം ഏതെല്ലാം വസ്തുക്കള്‍ ഉപയോഗിക്കാം ഏതെല്ലാം ഉപേക്ഷിക്കണം എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുമുണ്ട്'
പ്ലാസ്റ്റിക് അലിയാന്‍ 200 വര്‍ഷം
പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ് പോലുള്ളവ വലിച്ചെറിയുമ്പോള്‍ ഇവ 200 ലേറെ വര്‍ഷമെടുക്കും മണ്ണിനോട് ചേരാന്‍ എന്നോര്‍ക്കുക. . ഇത് ഭൂമിയുടെ ഭൗതിക ജൈവഗുണങ്ങളും ജലാംശവും താപനിയന്ത്രണവും തടസ്സപ്പെടുത്തുന്നു. എന്നാല്‍ പേപ്പര്‍ സ്ട്രോ, പ്ലേറ്റ്, കപ്പ് പോലുള്ള ഉത്പ്പന്നങ്ങള്‍ ദ്രവിക്കുന്നതിന് വെറും രണ്ട് മുതല്‍ ആറ് ആഴ്ച്ചയാണ് എടുക്കുന്നത്. വാഴയില, പാള കൊണ്ടുണ്ടാക്കിയ പ്ലേറ്റുകള്‍, അലുമുനിയം പ്ലേറ്റുകള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, മുളയുടെയും മരത്തിന്റെയും ഉത്പന്നങ്ങള്‍, സെറാമിക് പ്ലേറ്റുകള്‍, കപ്പുകള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഇവിടെയുണ്ടെന്നുള്ളത് നാം ഓര്‍ക്കണം.
നിരോധനവും കമ്പനികളും
പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ളുടെ വില്‍പന, സൂക്ഷിക്കല്‍, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. എന്നാല്‍ പ്ലാസ്റ്റിക്ക് നിരോധനം ഘട്ടം ഘട്ടമായി മാത്രം നടപ്പാക്കണമെന്ന് അമൂല്‍ അടക്കമുള്ള കമ്പനികള്‍ അടങ്ങുന്ന ആക്ഷന്‍ അലയന്‍സ് ഫോര്‍ റീസൈക്ലിംഗ് ബിവറേജ് കാര്‍ട്ടണ്‍സ് ആവശ്യപ്പെട്ടിരുന്നു. ചെറിയ ടെട്രാ പായ്ക്ക് ഉല്‍പ്പന്നങ്ങളില്‍ പ്ലാസ്റ്റിക് സ്ട്രോകള്‍ മാറ്റിസ്ഥാപിക്കുന്നത് ആഗോള വിതരണ ക്ഷാമത്തിലേക്ക് നയിക്കുമെന്ന് വലിയ എഫ്എംസിജി കമ്പനികള്‍ പറയുന്നു. മാത്രമല്ല പ്ലാസ്റ്റിക് മാറ്റി പേപ്പര്‍ ഉപയോഗിക്കുന്നതില്‍ കമ്പനികള്‍ക്ക് അധിക ചെലവ് ഉണ്ടാക്കുമെന്നും ഇനി അവ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സമയം ആവശ്യമാണെന്നും കമ്പനികള്‍ പറയുന്നത്.
പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു
2020 ജനുവരി ഒന്നു മുതല്‍ കേരളസംസ്ഥാന സര്‍ക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടക്കത്തില്‍ കര്‍ശന പരിശോധനയുമായി മുന്നോട്ട് പോയിരുന്ന സര്‍ക്കാര്‍ പിന്നീട് ഇതില്‍ നിന്ന് പിന്നാക്കം പോകുകയായിരുന്നു. 2019 ല്‍ തന്നെ ചെന്നൈയിലും സാമനാമായി പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് കര്‍ക്കശമായി നടപ്പാക്കണമെന്ന് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ബോധവത്കരണ പരിപാടികളും നടത്തിയിരുന്നു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തിനായി ഇത്തരം നിയമങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ കൊണ്ടു വരുന്നുണ്ടെങ്കിലും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ അലംഭാവം ഇതിന് തടസമാകുന്നു. ഫലത്തില്‍ ഭൂമിയും പ്രകൃതിയും അജൈവ വസ്തുക്കളെ കൊണ്ട് നിറയുന്നു.