image

19 July 2022 5:31 AM GMT

News

വിന്‍ഡ്ഫാള്‍, ഇറക്കുമതി തീരുവ: ബജറ്റ് വരുമാനത്തില്‍ 1.35 ലക്ഷം കോടി കൂടും

MyFin Bureau

വിന്‍ഡ്ഫാള്‍, ഇറക്കുമതി തീരുവ: ബജറ്റ് വരുമാനത്തില്‍ 1.35 ലക്ഷം കോടി കൂടും
X

Summary

  മുംബൈ: ഇറക്കുമതി തീരുവയിലെ മാറ്റവും ഇന്ധന കയറ്റുമതിയിലെ വിന്‍ഡ്ഫാള്‍ ടാക്‌സും നികുതി പിരിവ് ബജറ്റ് ലക്ഷ്യത്തിന്റെ മുകളിലെത്തിക്കുമെന്ന് ഇന്ത്യാ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള നികുതി പിരിവ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തേക്കാള്‍ 20.70 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് റിപ്പോര്‍ട്ട് പറയുന്നു. മൊത്തം നികുതി പിരിവ് 19.35 ലക്ഷം കോടി രൂപയാണ് ബജറ്റ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയിലെ കസ്റ്റംസ് തീരുവമാറ്റങ്ങളും, ഒപ്പം പണപ്പെരുപ്പത്തിന്റെ സാനിധ്യത്തിലാണെങ്കിലും ജിഡിപി വളര്‍ച്ച നേരിയ […]


മുംബൈ: ഇറക്കുമതി തീരുവയിലെ മാറ്റവും ഇന്ധന കയറ്റുമതിയിലെ വിന്‍ഡ്ഫാള്‍ ടാക്‌സും നികുതി പിരിവ് ബജറ്റ് ലക്ഷ്യത്തിന്റെ മുകളിലെത്തിക്കുമെന്ന് ഇന്ത്യാ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള നികുതി പിരിവ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തേക്കാള്‍ 20.70 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് റിപ്പോര്‍ട്ട് പറയുന്നു.

മൊത്തം നികുതി പിരിവ് 19.35 ലക്ഷം കോടി രൂപയാണ് ബജറ്റ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയിലെ കസ്റ്റംസ് തീരുവമാറ്റങ്ങളും, ഒപ്പം പണപ്പെരുപ്പത്തിന്റെ സാനിധ്യത്തിലാണെങ്കിലും ജിഡിപി വളര്‍ച്ച നേരിയ വര്‍ധന രേഖപ്പെടുത്തിയതും വരുമാന വര്‍ധനയ്ക്ക് കാരണമായി. 2023 ലെ ബജറ്റിനേക്കാള്‍ 1.35 ലക്ഷം കോടി രൂപ അധികമായി സര്‍ക്കാരിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മെയ് 21 ലെ ഇന്ധനങ്ങളുടെ നികുതി വെട്ടിക്കുറച്ചതിന് ശേഷം, വരുമാനം മെച്ചപ്പെടുത്തുന്നതിനും ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിനുമായി സര്‍ക്കാര്‍ വിവിധ ധനനയ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. മെയ് 21 ന് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം 8 രൂപയും ലിറ്ററിന് 6 രൂപയും കുറച്ചു.

ജൂണ്‍ 30 ന് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് യഥാക്രമം 6 രൂപ, ലിറ്ററിന് 13 രൂപ, 6 രൂപ എന്നിങ്ങനെ കയറ്റുമതി തീരുവ ചുമത്തി. അസംസ്‌കൃത എണ്ണ കയറ്റുമതിക്ക് ടണിന് 23,250 രൂപ വിന്‍ഡ്ഫാള്‍ ടാക്‌സും ചുമത്തി.