image

7 Aug 2022 2:32 AM GMT

Banking

ഇന്ധന വില മാനം മുട്ടേ, എന്നിട്ടും ബിപിസിഎല്ലും എച്ച്പിസിഎല്ലും റെക്കോഡ് നഷ്ടത്തില്‍?

MyFin Desk

ഇന്ധന വില മാനം മുട്ടേ, എന്നിട്ടും ബിപിസിഎല്ലും എച്ച്പിസിഎല്ലും റെക്കോഡ് നഷ്ടത്തില്‍?
X

Summary

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന് (ബിപിസിഎല്‍) 6,290.8 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ഇത് 3,192.58 കോടി രൂപയായിരുന്നു. ഇന്ധന വില റെക്കോഡ് നിലയിലെത്തുമ്പോഴാണ് രാജ്യത്തെ രണ്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ നഷ്ടം രേഖപ്പെടുത്തുന്നത്. ഒരു വീപ്പ എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം 27.51 ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4.12 ഡോളറായിരുന്നു. എന്നാല്‍ ക്രൂഡ് വില ഉയര്‍ന്നതടക്കമുള്ള ചെലവ് കൂടുമ്പോള്‍ […]


ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന് (ബിപിസിഎല്‍) 6,290.8 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ഇത് 3,192.58 കോടി രൂപയായിരുന്നു. ഇന്ധന വില റെക്കോഡ് നിലയിലെത്തുമ്പോഴാണ് രാജ്യത്തെ രണ്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ നഷ്ടം രേഖപ്പെടുത്തുന്നത്.

ഒരു വീപ്പ എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം 27.51 ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4.12 ഡോളറായിരുന്നു. എന്നാല്‍ ക്രൂഡ് വില ഉയര്‍ന്നതടക്കമുള്ള ചെലവ് കൂടുമ്പോള്‍ വില അതനിനുസരിച്ച് ഉയരാത്തതില്‍ ഈ നേട്ടം ഇല്ലാതായതായി കമ്പന വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 89,688.98 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 1.38 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 5,308.52 കോടി രൂപയില്‍ നിന്ന് ഒന്നാം പാദത്തില്‍ 5,461.56 കോടി രൂപയുടെ നെഗറ്റീവ് ഇബിഐടിഡിഎ രേഖപ്പെടുത്തി. ഇബിഐടിഡിഎ മാര്‍ജിന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനവും മുന്‍ സാമ്പത്തിക വര്‍ഷം 6 ശതമാനവും ആയിരുന്നു. ജൂണ്‍ പാദത്തിലെ വിപണി വില്‍പ്പന 11.76 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.63 ദശലക്ഷം ടണ്ണായിരുന്നു.

അതേസമയം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ (എച്ച്പിസിഎല്‍) ജൂണ്‍ പാദത്തിലെ അറ്റ നഷ്ടം 10,196.94 കോടി രൂപ എന്ന റെക്കോഡ് ഇട്ടു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ഇത് 1,795 കോടി രൂപയായിരുന്നു. എച്ച്പിസിഎല്ലിന്റെ ജൂണ്‍ പാദത്തില്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 1.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നത് മൂലമാണിത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 77,308.53 കോടി രൂപയായിരുന്നു. വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം എച്ച്പിസിഎല്ലിന് 945.40 കോടി രൂപയുടെ വിദേശനാണ്യ നഷ്ടവും ഉണ്ടായി.

ജൂണ്‍ പാദത്തില്‍ ഇന്ധന വില്‍പ്പന 8.45 ദശലക്ഷം ടണ്ണില്‍ നിന്ന് 1.45 ദശലക്ഷം ടണ്ണായി ഉയര്‍ന്നിട്ടും കമ്പനിക്ക് നഷ്ടം സംഭവിച്ചു. കമ്പനിയുടെ റിഫൈനറികള്‍ 4.81 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയെ ഇന്ധനമാക്കി മാറ്റി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇന്ധനമാക്കി മാറ്റിയ 2.51 ദശലക്ഷം ടണ്ണിന്റെ ഇരട്ടിയാണിത്. ഒന്നാം പാദത്തില്‍ 52 പെട്രോള്‍ പമ്പുകളില്‍ എച്ച്പിസിഎല്‍ സിഎന്‍ജി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.