image

5 Jun 2026 2:07 PM IST

India

വിദേശ നാണ്യ കരുതൽ ശേഖരം വ‍ർധിപ്പിക്കും; ആ‍ർബിഐ ഇടപെടുന്നു

MyFin Desk

rbi policy, sensex and nifty recover from the crash
X

Summary

സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനുള്ള വിദേശ പോ‍ർട്ട് ഫോളിയോ നിക്ഷേപക‍ർക്കായുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കും. കൂടുതൽ പണലഭ്യത ഉറപ്പാക്കാൻ ആർബിഐ


രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ആർബിഐ. രാജ്യത്തിന്റെ ഫോറെക്സ് റിസർവ് 68230 കോടി ഡോളറാണ്. ഇത് ആരോഗ്യകരമായ നിലയിലാണെന്ന് ആ‍ർബിഐ ഗവർണ‍ർ സഞ്ജയ് മൽഹോത്ര ചൂണ്ടിക്കാട്ടി.

എങ്കിലും വിദേശ നാണ്യ ശേഖരം ഉയ‍ർത്താനുള്ള നടപടികളും ആ‍ർബിഐ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനുള്ള വിദേശ പോ‍ർട്ട് ഫോളിയോ നിക്ഷേപക‍ർക്കായുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കും. ​ഗവൺമെൻ്റ് സെക്യൂരിറ്റികളുടെ നിക്ഷേപ സാധ്യതകൾ ഉ‍യർത്തും.

പ്രവാസി ഇന്ത്യക്കാർക്കും ഇന്ത്യയിലെ വിദേശ പൗരന്മാർക്കും ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയർത്തുക എന്നതാണ് മറ്റൊരു നി‍ർദേശം. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ അനുവദിക്കും, ഊർജ മേഖലയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ ഇളവുകളും അനുവദിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.രാജ്യത്തെ വിദേശ നാണ്യ ശേഖരം 11 മാസത്തെ ഇറക്കുമതി ആവശ്യങ്ങൾ നടത്താൻ പര്യാപ്തമാണെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.

കരുതൽ ശേഖരം പ്രധാനം, ഓർമപ്പെടുത്തി പ്രധാനമന്ത്രിയും

അടുത്തിടെ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ചില നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയപ്രസംഗത്തിൽ, ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കണം എന്നതുൾപ്പെടെയുള്ള നിർദേശം അദ്ദേഹം നൽകിയിരുന്നു.

അസംസ്കൃത എണ്ണയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം, ഭക്ഷ്യ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് അദ്ദേഹം നകിയത്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും സ്വദേശി ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെയും ആവശ്യങ്ങൾ ഉൾപ്പെടെ ചർച്ചയായിരുന്നു.