13 Oct 2025 3:43 PM IST
Summary
തമിഴ്നാട്ടിലെ എഞ്ചിനിയറിങ് മേഖലക്ക് പുത്തൻ ഉണർവ്
തമിഴ്നാട്ടിൽ വൻകിട നിക്ഷേപവുമായി ഫോക്സ്കോൺ. തൊഴിൽ ലഭിക്കുന്നത് 14,000 എഞ്ചിനീയർമാർക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കരാർ നിർമ്മാണ സ്ഥാപനമായ ഫോക്‌സ്‌കോൺ ഗ്രൂപ്പ്, സംസ്ഥാനത്തെ അടുത്ത ഘട്ട വിപുലീകരണത്തിന്റെ ഭാഗമായാണ് വലിയ തുക മുതൽ മുടക്കുന്നത്. സംസ്ഥാനത്തെ എൻജിനിയറിംങ് മേഖലക്ക് ലഭിക്കുന്ന വലിയ ഉത്തേജനം കൂടെയാകും ഇത്.
പുതിയ നിക്ഷേപങ്ങൾ പ്രധാനമായും എഐ അധിഷ്ഠിത സാങ്കേതിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഗവേഷണ വികസനം എന്നീ മേഖലകളിലായിരിക്കും വിനിയോഗിക്കുക. ഫോക്‌സ്‌കോണിലെ ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ടതിന് ശേഷമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ആപ്പിൾ ഐഫോണുകളുടെ നിർമാണം ഉൾപ്പെടെ വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമാണ രംഗത്ത് ഫോക്സ്കോണിന് സാനിധ്യമുണ്ട്. തായ്വാനീസ് കമ്പനി ചൈനയ്ക്ക് പുറത്തേക്ക് വിതരണ ശൃംഖല വികസിപ്പിക്കുകയാണ്. ബെംഗളൂരുവിനടുത്ത് പുതിയ ഐഫോൺ ഫാക്ടറി കമ്പനി സ്ഥാപിച്ചിരുന്നു. 2025 ഡിസംബറോടെ 1,00,000 ഐഫോണുകൾ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം ഇന്ത്യയിൽ വലിയ തോതിൽ ഉൽപാദനം ഉയർത്തുകയാണ് കമ്പനി.
ചെന്നൈയിലെ പ്ലാൻ്റിന് പുറമെ, ഹൈദരാബാദിലും ഫോക്സ്കോണിന് പ്ലാന്റുണ്ട്. 2030 ആകുമ്പോഴേക്കും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നായിരുന്നു പ്രഖ്യാപനം. ബെംഗളൂരുവിൽ മാത്രം 40,000 തൊഴിലവസരങ്ങൾ കമ്പനി സൃഷ്ടിച്ചിട്ടുണ്ട്.ഐഫോൺ നിർമ്മാണത്തിന് പേരുകേട്ട ഫോക്‌സ്‌കോൺ ഗ്രൂപ്പ്, ആപ്പിൾ, ഗൂഗിൾ, സോണി, ആമസോൺ, ഡെൽ, മൈക്രോസോഫ്റ്റ്, സിസ്‌കോ, ഇന്റൽ തുടങ്ങിയ ക്ലയന്റുകൾക്കും സേവനം നൽകുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
