image

7 Jan 2022 7:56 AM GMT

Banking

പിയാജിയോ ഏപ്രില്‍-നവംബര്‍ കാര്‍ഗോ ത്രീ-വീലര്‍ വില്‍പ്പന 15,206 യൂണിറ്റായി

MyFin Desk

പിയാജിയോ ഏപ്രില്‍-നവംബര്‍ കാര്‍ഗോ ത്രീ-വീലര്‍ വില്‍പ്പന 15,206 യൂണിറ്റായി
X

Summary

ചെറുകിട വാണിജ്യ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ വെഹിക്കിള്‍സ് ഈ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ 15,206 കാര്‍ഗോ ത്രീ-വീലറുകള്‍ വിറ്റഴിച്ചു. ഇ-കോമേഴ്‌സിന്റെ വര്‍ധിച്ചു വരുന്ന ഡിമാന്റാണ് ഈ വില്‍പ്പനയ്ക്ക് പിന്നില്‍. ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവടങ്ങളൊഴികെ നവംബര്‍ വരെയുള്ള പരിവാഹന്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ പിയാജിയോ ആണ് ഏറ്റവും ചെലവ് കുറഞ്ഞ ത്രീ വീലര്‍ കാര്‍ഗോ പരിചയപ്പെടുത്തിയത്. അന്ന് മുതല്‍ ഈ വിഭാഗത്തിലെ മുന്‍നിരക്കാരാണ് തങ്ങളെന്ന് പിയാജിയോ വെഹിക്കിള്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ […]


ചെറുകിട വാണിജ്യ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ വെഹിക്കിള്‍സ് ഈ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ 15,206 കാര്‍ഗോ ത്രീ-വീലറുകള്‍ വിറ്റഴിച്ചു. ഇ-കോമേഴ്‌സിന്റെ വര്‍ധിച്ചു വരുന്ന ഡിമാന്റാണ് ഈ വില്‍പ്പനയ്ക്ക് പിന്നില്‍. ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവടങ്ങളൊഴികെ നവംബര്‍ വരെയുള്ള പരിവാഹന്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ പിയാജിയോ ആണ് ഏറ്റവും ചെലവ് കുറഞ്ഞ ത്രീ വീലര്‍ കാര്‍ഗോ പരിചയപ്പെടുത്തിയത്. അന്ന് മുതല്‍ ഈ വിഭാഗത്തിലെ മുന്‍നിരക്കാരാണ് തങ്ങളെന്ന് പിയാജിയോ വെഹിക്കിള്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പറഞ്ഞു. മാത്രമല്ല മൊത്തം ത്രീ-വീലര്‍ കാര്‍ഗോ ബിസിനസില്‍ FY22 YTD-യില്‍ വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷമുണ്ടായിട്ടും തങ്ങള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശത്തിന്റെ വില കുറച്ചുകൊണ്ട് മികച്ച ഇന്‍-ക്ലാസ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിലാണ് പിയാജിയോയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിപണിയെ പറ്റി കൃത്യമായി പഠിച്ച ശേഷം എന്താണ് ഉപഭോക്താക്കള്‍ക്ക് വേണ്ടതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഇത്രയും മികച്ച വില്‍പ്പനയുണ്ടായതെന്നും ഡീഗോ ഗ്രാഫി പറഞ്ഞു.