image

24 May 2022 6:18 AM GMT

Banking

ആദിത്യ ബിര്‍ള ഫാഷനില്‍ നിക്ഷേപവുമായി ജിഐസി

MyFin Desk

ആദിത്യ ബിര്‍ള ഫാഷനില്‍ നിക്ഷേപവുമായി ജിഐസി
X

Summary

ഡെല്‍ഹി: സിംഗപ്പൂരിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസിയില്‍ നിന്ന് 2,195 കോടി രൂപ സമാഹരിക്കാനൊരുങ്ങി ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് (എബിഎഫ്ആര്‍എല്‍). ജിഐസിയുടെ അനുബന്ധ കമ്പനിയ്ക്ക് ഓഹരികളും വാറന്റുകളും നല്‍കി 2,195 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിനാണ് ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ജിഐസി ഇപ്പോള്‍ 770 കോടി രൂപ ഓഹരികളിലും, വാറന്റുകളിലും നിക്ഷേപിക്കും. തുടര്‍ന്ന് 18 മാസത്തിനുള്ളില്‍ ഒന്നോ അതിലധികമോ ഘട്ടങ്ങളായി 1,425 കോടി രൂപ വരെ നിക്ഷേപിക്കാനാണ് പദ്ധതി. […]


ഡെല്‍ഹി: സിംഗപ്പൂരിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസിയില്‍ നിന്ന് 2,195 കോടി രൂപ സമാഹരിക്കാനൊരുങ്ങി ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് (എബിഎഫ്ആര്‍എല്‍).

ജിഐസിയുടെ അനുബന്ധ കമ്പനിയ്ക്ക് ഓഹരികളും വാറന്റുകളും നല്‍കി 2,195 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിനാണ് ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

ജിഐസി ഇപ്പോള്‍ 770 കോടി രൂപ ഓഹരികളിലും, വാറന്റുകളിലും നിക്ഷേപിക്കും. തുടര്‍ന്ന് 18 മാസത്തിനുള്ളില്‍ ഒന്നോ അതിലധികമോ ഘട്ടങ്ങളായി 1,425 കോടി രൂപ വരെ നിക്ഷേപിക്കാനാണ് പദ്ധതി. മുഴുവന്‍ നിക്ഷേപവും കഴിഞ്ഞാല്‍, എബിഎഫ്ആര്‍എല്‍ലില്‍ 7.5 ശതമാനം ഓഹരി ജിഐസി സ്വന്തമാക്കും. ഇടപാടിന് ശേഷം ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്ഥാപനത്തില്‍ 51.9 ശതമാനം ഓഹരിയുണ്ടാകും.