image

11 Jun 2022 2:25 AM GMT

Technology

ഐബിഎം ഇന്നൊവേഷൻ സെന്റർ കൊച്ചിയിൽ; 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

James Paul

ഐബിഎം ഇന്നൊവേഷൻ സെന്റർ കൊച്ചിയിൽ; 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
X

Summary

കേരള സർക്കാരിന്റെ വ്യവസായ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് യുഎസ് ടെക്നോളജി കമ്പനിയായ ഐബിഎം കൊച്ചിയിൽ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും. കാക്കനാട് ഇൻഫോപാർക്കിൽ ആരംഭിക്കുന്ന ഇന്നൊവേഷൻ സെന്റർ രണ്ടായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഐബിഎം വക്താവ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഐബിഎം ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവരുമായി ചർച്ച നടത്തി. തൊഴിലവസരങ്ങൾ കൊണ്ടുവരുന്ന സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് വ്യവസായ മന്ത്രി […]


കേരള സർക്കാരിന്റെ വ്യവസായ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് യുഎസ് ടെക്നോളജി കമ്പനിയായ ഐബിഎം കൊച്ചിയിൽ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും.

കാക്കനാട് ഇൻഫോപാർക്കിൽ ആരംഭിക്കുന്ന ഇന്നൊവേഷൻ സെന്റർ രണ്ടായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഐബിഎം വക്താവ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഐബിഎം ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവരുമായി ചർച്ച നടത്തി. തൊഴിലവസരങ്ങൾ കൊണ്ടുവരുന്ന സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് വ്യവസായ മന്ത്രി ഉറപ്പ് നൽകി.

ആർട്ടിഫ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ഉൽപ്പന്നങ്ങളും സംസ്ഥാനത്തെ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഉത്തേജനം നൽകുംമെന്ന് ഐബിഎം വക്താവ് പറഞ്ഞു. ആർട്ടിഫ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലന പദ്ധതികൾ ഇവിടെ നടപ്പാക്കും. ഇന്നൊവേഷൻ സെന്റർ ഈ വർഷം തന്നെ പൂർണ്ണമായി പ്രവർത്തനക്ഷമമാകും. ഇത് ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും, എഞ്ചിനീയറിംഗ് മേഖലകളിലും ഓട്ടോമേഷൻ സൊല്യൂഷനുകൾ നിർമ്മിക്കാൻ ഐബിഎം പങ്കാളികളെ സഹായിക്കും.

ഐബിഎമ്മിന് വേണ്ടി മോർണിംഗ് കൺസൾട്ട് അടുത്തിടെ നടത്തിയ ‘ഗ്ലോബൽ എഐ അഡോപ്ഷൻ ഇൻഡക്സ് 2022’ അനുസരിച്ച്, ഇന്ത്യയിലെ പകുതിയിലധികം ഐടി കമ്പനികളും ഐടി പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഓട്ടോമേഷൻ സോഫ്‌റ്റ്‌വെയറോ ടൂളുകളോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.

നിലവിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ എന്നിവയുമായി ഐബിഎം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ടിസിഎസിന്റെയും വിപ്രോയുടെയും എഞ്ചിനീയറിംഗ് ടീമുകൾ എഐ പവർഡ് ഓട്ടോമേഷനിൽ സൊല്യൂഷനുകൾ ഉണ്ടാക്കുന്നതിന് കൊച്ചിയിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബുമായി സഹകരിക്കും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പരിശീലനം

എഐ സംബന്ധിച്ച അറിവ് പരിമിതമയതിനാലാണ് ഇന്ത്യയിലെ പല കമ്പനികൾക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തത്. ഐബിഎം ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നതോടെ ഈ മേഖലയിൽ സമൂലമായ മാറ്റമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെട്ടു.

“വിജയകരമായ എഐ സ്വീകരിക്കുന്നതിനുള്ള തടസ്സം പരിമിതമായ കഴിവുകളോ വൈദഗ്ധ്യമോ അറിവോ ആണ്. വളർന്ന് വരുന്ന മേഖലയാണിത്. കൂടുതൽ തൊഴിൽ അവസരങ്ങളും ഈ മേഖലയിലുണ്ട്. ഭാവിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്ന മേഖലയാണിത്. ഐബിഎം ഇന്നൊവേഷൻ സെന്റർ ഒരു പുതിയ ചുവടു വയ്പാണ്. എഐ മേഖലയിൽ കൂടുതൽ വിദഗ്ദ്ധർ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്,” ഐടി അസ്സോസിയേഷൻ പ്രസിഡൻറ് അനൂപ് എബി പറഞ്ഞു.

എഐ നൈപുണ്യത്തിലെ ഈ വിടവ് പരിഹരിക്കുന്നതിന്, കോട്ടയത്തെ ഐബിഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (IIIT) സഹകരിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്ന പ്രത്യേക പരിശീലന പദ്ധതിയാണിത്.