image

22 Jun 2022 12:03 AM GMT

Banking

നിക്ഷേപത്തിന് സ്വയം പലിശ കൂടും, യെസ് ബാങ്കിൻറെ റിപ്പോ ലിങ്ക്ഡ് ഡിപ്പോസിറ്റ് സ്കീം

MyFin Desk

നിക്ഷേപത്തിന് സ്വയം പലിശ കൂടും, യെസ് ബാങ്കിൻറെ റിപ്പോ ലിങ്ക്ഡ് ഡിപ്പോസിറ്റ് സ്കീം
X

Summary

മുംബൈ: ബാങ്കുകള്‍ വായ്പകള്‍ക്ക് പലിശ നിരക്ക് നിരന്തരം വര്‍ധിപ്പിക്കുന്നുണ്ടങ്കിലും അതിനനുസരിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലേക്ക് വർധന വ്യാപിപ്പിക്കാറില്ല.   ടേം ഡെപ്പോസിറ്റില്‍ നിന്ന് ലഭിക്കുന്ന പലിശ ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി നേരിട്ട്  ബന്ധിപ്പിക്കുകയാണ് യെസ് ബാങ്ക്. ഇതോടെ റിപ്പോ നിരക്കിൽ വരുന്ന വർധന നേരിട്ട് നിക്ഷേപങ്ങളിലും പ്രതിഫലിക്കും. ആര്‍ബിഐയുടെ നിരക്ക് വര്‍ധനയ്ക്ക് ശേഷം, നിക്ഷേപ നിരക്ക് ഉയരുന്നതിനെ കുറിച്ച്  വിവിധ മേഖലകളിൽ  നിന്ന് ചോദ്യങ്ങൾ ഉണ്ടായി.   വായ്പാ നിരക്കുകള്‍ ഉടനടി വര്‍ധിപ്പിക്കുന്ന ബാങ്കുകള്‍ ഇതേ നിലയിൽ ഇത് അപ്പപ്പോൾ നിക്ഷേപ […]


മുംബൈ: ബാങ്കുകള്‍ വായ്പകള്‍ക്ക് പലിശ നിരക്ക് നിരന്തരം വര്‍ധിപ്പിക്കുന്നുണ്ടങ്കിലും അതിനനുസരിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലേക്ക് വർധന വ്യാപിപ്പിക്കാറില്ല. ടേം ഡെപ്പോസിറ്റില്‍ നിന്ന് ലഭിക്കുന്ന പലിശ ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ് യെസ് ബാങ്ക്. ഇതോടെ റിപ്പോ നിരക്കിൽ വരുന്ന വർധന നേരിട്ട് നിക്ഷേപങ്ങളിലും പ്രതിഫലിക്കും.
ആര്‍ബിഐയുടെ നിരക്ക് വര്‍ധനയ്ക്ക് ശേഷം, നിക്ഷേപ നിരക്ക് ഉയരുന്നതിനെ കുറിച്ച് വിവിധ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായി. വായ്പാ നിരക്കുകള്‍ ഉടനടി വര്‍ധിപ്പിക്കുന്ന ബാങ്കുകള്‍ ഇതേ നിലയിൽ ഇത് അപ്പപ്പോൾ നിക്ഷേപ പലിശയിലേക്ക് കൈമാറുന്നില്ല എന്നതായിരുന്നു ആക്ഷേപം. പലിശ നിരക്ക് നിലവിലുള്ള റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥിരനിക്ഷേപങ്ങളില്‍ (എഫ്ഡി) വേഗത്തിലുള്ള റിട്ടേണ്‍ ലഭ്യമാകാന്‍ പുതിയ ഓഫര്‍ അനുവദിക്കുമെന്ന് യെസ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഇതൊരു പ്രത്യേക ഉല്‍പ്പന്നമാണെന്നും റീട്ടെയില്‍ ഉല്‍പ്പന്ന ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇത് പുറത്തിറക്കിയതിന് പിന്നില്‍ സൂക്ഷ്മമായ ആലോചനയുണ്ടെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പ്രശാന്ത് കുമാര്‍ പറഞ്ഞു. ഈ ഉല്‍പ്പന്നത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്, പലിശ നിരക്കിലെ പരിഷ്‌കരണം സ്വയമേവ സംഭവിക്കും എന്നതാണ്. ബാങ്കിന്റെയോ ഉപഭോക്താക്കളുടെയോ ഇടപെടല്‍ ആവശ്യമില്ലെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.