image

1 Aug 2022 2:00 AM GMT

Industries

5ജി സ്‌പെക്ട്രം ലേലം ഇതുവരെ നേടിയത് 1.50 ലക്ഷം കോടി

MyFin Desk

5ജി സ്‌പെക്ട്രം ലേലം ഇതുവരെ നേടിയത് 1.50 ലക്ഷം കോടി
X

Summary

ഡെല്‍ഹി: ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 5ജി ലേലത്തില്‍ 1,50,130 കോടി രൂപയുടെ ലേലം നടന്നു. യുപി ഈസ്റ്റ് സര്‍ക്കിളില്‍ റേഡിയോ തരംഗങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ലേലം തിങ്കളാഴ്ചയിലേക്ക് അതായത് ഏഴാം ദിവസത്തിലേക്ക് നീണ്ടിരിക്കുകയാണ്. ഞായറാഴ്ച നടന്ന പുതിയ ഏഴ് റൗണ്ട് ലേലങ്ങള്‍ 163 കോടി രൂപയുടേതായിരുന്നു. ശനിയാഴ്ച ലേല ഡിമാന്‍ഡ് കുറഞ്ഞതിന് ശേഷം, ലഖ്നൗ, അലഹബാദ്, വാരണാസി, ഗോരഖ്പൂര്‍, കാണ്‍പൂര്‍ എന്നിവ ഉള്‍പ്പെടുന്ന യുപി ഈസ്റ്റ് സര്‍ക്കിളില്‍ വീണ്ടും ലേല പ്രവര്‍ത്തനം ആരംഭിച്ചതായി ടെലികോം വൃത്തങ്ങള്‍ […]


ഡെല്‍ഹി: ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 5ജി ലേലത്തില്‍ 1,50,130 കോടി രൂപയുടെ ലേലം നടന്നു. യുപി ഈസ്റ്റ് സര്‍ക്കിളില്‍ റേഡിയോ തരംഗങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ലേലം തിങ്കളാഴ്ചയിലേക്ക് അതായത് ഏഴാം ദിവസത്തിലേക്ക് നീണ്ടിരിക്കുകയാണ്. ഞായറാഴ്ച നടന്ന പുതിയ ഏഴ് റൗണ്ട് ലേലങ്ങള്‍ 163 കോടി രൂപയുടേതായിരുന്നു.
ശനിയാഴ്ച ലേല ഡിമാന്‍ഡ് കുറഞ്ഞതിന് ശേഷം, ലഖ്നൗ, അലഹബാദ്, വാരണാസി, ഗോരഖ്പൂര്‍, കാണ്‍പൂര്‍ എന്നിവ ഉള്‍പ്പെടുന്ന യുപി ഈസ്റ്റ് സര്‍ക്കിളില്‍ വീണ്ടും ലേല പ്രവര്‍ത്തനം ആരംഭിച്ചതായി ടെലികോം വൃത്തങ്ങള്‍ അറിയിച്ചു. മെയ് വരെ റിലയന്‍സ് ജിയോയ്ക്ക് യുപി ഈസ്റ്റില്‍ 3.29 കോടി മൊബൈല്‍ വരിക്കാരും, ഭാരതി എയര്‍ടെല്ലിന് 3.7 കോടി വരിക്കാരും, വോഡഫോണ്‍ ഐഡിയയക്ക് 2.02 കോടി വരിക്കാരുമാണുള്ളത്.
വെള്ളിയാഴ്ച്ച വരെ ലേലത്തിന്റെ 71 ശതമാനം ബ്ലോക്കുകളും വിറ്റ് പോയിരുന്നുവെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5ജി ലേലത്തിന് അനുമതി നല്‍കിയത്. 5ജി ഇന്റര്‍നെറ്റ് നിലവിലെ 4ജിയേക്കാള്‍ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കുമെന്നാണ് വിലയിരുത്തല്‍