2 Aug 2022 6:39 AM GMT
Company Results
ഭവന വില്‍പ്പനയില്‍ നേട്ടം, അറ്റാദായത്തില്‍ മുന്നേറി ഗോദ്‌റജ് പ്രോപ്പര്‍ട്ടീസ്
Myfin Desk
Summary
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ച് 45.55 കോടി രൂപയായി. അതേസമയം വില്‍പ്പന ബുക്കിംഗ് അഞ്ച് മടങ്ങ് ഉയര്‍ന്ന് 2,520 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 17.03 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 261.99 കോടി രൂപയില്‍ നിന്ന് 426.40 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന രംഗത്ത് മൊത്തം വില്‍പ്പന ബുക്കിംഗ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ […]
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ച് 45.55 കോടി രൂപയായി. അതേസമയം വില്‍പ്പന ബുക്കിംഗ് അഞ്ച് മടങ്ങ് ഉയര്‍ന്ന് 2,520 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 17.03 കോടി രൂപയായിരുന്നു.
മൊത്തം വരുമാനം 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 261.99 കോടി രൂപയില്‍ നിന്ന് 426.40 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന രംഗത്ത്
മൊത്തം വില്‍പ്പന ബുക്കിംഗ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ 497 കോടി രൂപയില്‍ നിന്ന് അഞ്ച് മടങ്ങ് വര്‍ധിച്ച് 2,520 കോടി രൂപയായി.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മോഹിത് മല്‍ഹോത്ര ഈ വര്‍ഷം ഡിസംബര്‍ 31-ന് രാജിവയ്ക്കും. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഗൗരവ് പാണ്ഡെ പുതിയ ചുമതലയേല്‍ക്കും.
ഗോദ്‌റജ് പ്രോപ്പര്‍ട്ടീസിന്റെ പാദാടിസ്ഥാനത്തിലുള്ള ബുംക്കിംഗ് 2,520 കോടി രൂപയില്‍ എത്തി. 10,000 കോടി രൂപയുടെ ബുക്കിംഗ് മൂല്യം കൈവരിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എത്താനുള്ള പാതയിലാണ് കമ്പനി. ഉയര്‍ന്ന പണപ്പെരുപ്പവും സമീപകാല പലിശനിരക്ക് വര്‍ദ്ധനയും ഉണ്ടായിരുന്നിട്ടും, റിയല്‍ എസ്റ്റേറ്റ് മേഖല അസാധാരണമായ പ്രതിരോധം കാണിക്കുന്നു, ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പിറോജ്ഷ ഗോദ്റെജ് പറഞ്ഞു. വരും പാദങ്ങളിലും ഈ വളര്‍ച്ച തുടരുമെന്നാണ് കമ്പനി കണക്ക് കൂട്ടല്‍.