image

2 Aug 2022 4:09 AM GMT

Power

റായ്ച്ചൂര്‍ ഷോലാപൂര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയെ 250 കോടിക്ക്  ഇന്‍ഡിഗ്രിഡ് ഏറ്റെടുക്കും

MyFin Desk

റായ്ച്ചൂര്‍ ഷോലാപൂര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയെ 250 കോടിക്ക്  ഇന്‍ഡിഗ്രിഡ് ഏറ്റെടുക്കും
X

Summary

ഡെല്‍ഹി: റായ്ച്ചൂര്‍ ഷോലാപൂര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയുടെ 100 ശതമാനം ഓഹരികള്‍ 250 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഇന്ത്യ ഗ്രിഡ് ട്രസ്റ്റ് (ഇന്‍ഡിഗ്രിഡ്) അറിയിച്ചു. കരാര്‍ ബാധ്യതകള്‍ തീര്‍ക്കുന്നതിനെ  ആശ്രയിച്ചിരിക്കും ഏറ്റെടുക്കല്‍ പ്രകിയയുടെ പൂര്‍ത്തീകരണം. ഏറ്റെടുക്കലിന് 250 കോടി രൂപ ചെലവ് വരുമെന്ന് ഇന്‍ഡിഗ്രിഡ് പ്രസ്താവനയില്‍ പറയുന്നു. ഈ ഏറ്റെടുക്കല്‍ ഇന്‍ഡിഗ്രിഡിന്റെ വളര്‍ച്ചാ തന്ത്രവുമായി നന്നായി യോജിക്കുന്നുവെന്നും മൂല്യവര്‍ദ്ധനയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിലൂടെ ഇന്‍ഡിഗ്രിഡിനെ വിപുലീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്‍ഡിഗ്രിഡിന്റെ സിഇഒ ജ്യോതി കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. പവര്‍ ട്രാന്‍സ്മിഷന്‍ […]


ഡെല്‍ഹി: റായ്ച്ചൂര്‍ ഷോലാപൂര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയുടെ 100 ശതമാനം ഓഹരികള്‍ 250 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഇന്ത്യ ഗ്രിഡ് ട്രസ്റ്റ് (ഇന്‍ഡിഗ്രിഡ്) അറിയിച്ചു. കരാര്‍ ബാധ്യതകള്‍ തീര്‍ക്കുന്നതിനെ ആശ്രയിച്ചിരിക്കും ഏറ്റെടുക്കല്‍ പ്രകിയയുടെ പൂര്‍ത്തീകരണം. ഏറ്റെടുക്കലിന് 250 കോടി രൂപ ചെലവ് വരുമെന്ന് ഇന്‍ഡിഗ്രിഡ് പ്രസ്താവനയില്‍ പറയുന്നു.
ഈ ഏറ്റെടുക്കല്‍ ഇന്‍ഡിഗ്രിഡിന്റെ വളര്‍ച്ചാ തന്ത്രവുമായി നന്നായി യോജിക്കുന്നുവെന്നും മൂല്യവര്‍ദ്ധനയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിലൂടെ ഇന്‍ഡിഗ്രിഡിനെ വിപുലീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്‍ഡിഗ്രിഡിന്റെ സിഇഒ ജ്യോതി കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. പവര്‍ ട്രാന്‍സ്മിഷന്‍ മേഖലയില്‍ ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റാണ് ഇന്‍ഡിഗ്രിഡ്. ഇന്ത്യയിലുടനീളം വിശ്വസനീയമായ വൈദ്യുതി വിതരണം ചെയ്യുന്ന പവര്‍ ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്കുകളും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ആസ്തികളും കമ്പനി കൈകാര്യം ചെയ്യുന്നു.