image

20 Aug 2022 6:19 AM GMT

Infra

ഗുജറാത്തിൽ എല്‍ ആന്‍ഡ് ടിയുടെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്

MyFin Desk

ഗുജറാത്തിൽ എല്‍ ആന്‍ഡ് ടിയുടെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്
X

Summary

എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) ശനിയാഴ്ച ഗുജറാത്തിലെ ഹാസിറയില്‍ പുതിയ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തു. ഐഒസി ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യയാണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. 45 കിലോ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന ശേഷിയാണ് പ്ലാന്റിനുള്ളത്. കമ്പനിയുടെ ഹാസിറ നിര്‍മ്മാണ സമുച്ചയത്തില്‍ ക്യാപ്റ്റീവ് ഉപഭോഗത്തിനായിട്ടായിരിക്കും ഇത് ഉപയോഗിക്കുക. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായും (ഐഒസി) റിന്യൂ പവറുമായും കമ്പനി ഒരു സംയുക്ത സംരംഭത്തില്‍ […]


എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) ശനിയാഴ്ച ഗുജറാത്തിലെ ഹാസിറയില്‍ പുതിയ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തു. ഐഒസി ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യയാണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. 45 കിലോ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന ശേഷിയാണ് പ്ലാന്റിനുള്ളത്. കമ്പനിയുടെ ഹാസിറ നിര്‍മ്മാണ സമുച്ചയത്തില്‍ ക്യാപ്റ്റീവ് ഉപഭോഗത്തിനായിട്ടായിരിക്കും ഇത് ഉപയോഗിക്കുക.
ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായും (ഐഒസി) റിന്യൂ പവറുമായും കമ്പനി ഒരു സംയുക്ത സംരംഭത്തില്‍ ഒപ്പുവെച്ച് അഞ്ച് മാസത്തിന് ശേഷമാണ് ഈ നീക്കം. ഇലക്ട്രോലൈസറുകള്‍ ഉത്പാദിപ്പിക്കുന്നതിനായി എല്‍ ആന്‍ഡ് ടിയും ഐഒസിയും പ്രത്യേക സംയുക്ത സംരംഭത്തിലും ഒപ്പുവെച്ചിരുന്നു.
പ്ലാന്റ് പ്രതിദിനം 45 കിലോ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കും, ഇത് കമ്പനിയുടെ ഹാസിറ നിര്‍മ്മാണ സമുച്ചയത്തില്‍ ക്യാപ്റ്റീവ് ഉപഭോഗത്തിനായി ഉപയോഗിക്കും. ആല്‍ക്കലൈന്‍ (380 കിലോ വാട്ട്), പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രണ്‍ (420 കിലോ വാട്ട്) സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന 800 കിലോ വാട്ട് ഇലക്ട്രോലൈസര്‍ കപ്പാസിറ്റിക്ക് വേണ്ടിയാണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
990 കിലോവാട്ട് പീക്ക് ഡിസി കപ്പാസിറ്റിയുള്ള റൂഫ്ടോപ്പ് സോളാര്‍ പ്ലാന്റും 500 കിലോവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവും (ബിഇഎസ്എസ്) ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 380 കിലോവാട്ട് ആല്‍ക്കലൈന്‍ ഇലക്ട്രോലൈസര്‍ സ്ഥാപിച്ചിട്ടുണ്ട്.
കാര്‍ബണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി എല്‍ ആന്‍ഡ് ടി 2035ഓടെ ജല ന്യൂട്രാലിറ്റിയും 2040 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റിയും കൈവരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.