image

24 Aug 2022 6:44 AM GMT

E-commerce

ഗൂഗിള്‍ വാലറ്റിന് ആറ് രാജ്യങ്ങളില്‍ കൂടി അംഗീകാരം

MyFin Desk

Fix problems sending or receiving money - Google Pay
X

Summary

ഗൂഗിളിന്റെ പുതിയതായി പരിഷ്‌കരിച്ച ഡിജിറ്റല്‍ വാലറ്റ് ആപ്പ് കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്. ആറ് രാജ്യങ്ങളില്‍ കൂടി പ്രവര്‍ത്തന അംഗീകാരം നേടിയിരിക്കുകയാണിപ്പോള്‍. ഇതോടെ 45 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകും. അസര്‍ബൈജാന്‍, ഐസ്ലാന്‍ഡ്, മോള്‍ഡോവ, ഖത്തര്‍, സെര്‍ബിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ് പുതിയതായി അംഗീകാരം നല്‍കിയ രാജ്യങ്ങള്‍.  ആപ്പ് പേയ്മെന്റ് കാര്‍ഡുകള്‍ സംഭരിക്കുക മാത്രമല്ല, ലോയല്‍റ്റി കാര്‍ഡുകള്‍, കാര്‍ കീ കള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഐഡികള്‍ എന്നിവയും ഇതിൽ സൂക്ഷിക്കാനാകും. ഗൂഗിള്‍ പേയുടെ പഴയ പതിപ്പ് ലഭ്യമായിരുന്നിടത്ത് അപ്‌ഡേഷന്‍ എന്ന നിലയിലാണ് […]


ഗൂഗിളിന്റെ പുതിയതായി പരിഷ്‌കരിച്ച ഡിജിറ്റല്‍ വാലറ്റ് ആപ്പ് കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്. ആറ് രാജ്യങ്ങളില്‍ കൂടി പ്രവര്‍ത്തന അംഗീകാരം നേടിയിരിക്കുകയാണിപ്പോള്‍. ഇതോടെ 45 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകും. അസര്‍ബൈജാന്‍, ഐസ്ലാന്‍ഡ്, മോള്‍ഡോവ, ഖത്തര്‍, സെര്‍ബിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ് പുതിയതായി അംഗീകാരം നല്‍കിയ രാജ്യങ്ങള്‍.
ആപ്പ് പേയ്മെന്റ് കാര്‍ഡുകള്‍ സംഭരിക്കുക മാത്രമല്ല, ലോയല്‍റ്റി കാര്‍ഡുകള്‍, കാര്‍ കീ കള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഐഡികള്‍ എന്നിവയും ഇതിൽ സൂക്ഷിക്കാനാകും.
ഗൂഗിള്‍ പേയുടെ പഴയ പതിപ്പ് ലഭ്യമായിരുന്നിടത്ത് അപ്‌ഡേഷന്‍ എന്ന നിലയിലാണ് ഗൂഗിള്‍ വാലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ പുതിയ ഗൂഗിള്‍ പേയ്‌ക്കൊപ്പം ഗൂഗിള്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. രണ്ട് ആപ്പുകളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ വാലറ്റ് അടുത്തിടെ ആൻഡ്രോയിഡ് ഫോണുകളിലും വെയര്‍ ഒഎസ് വാച്ചുകളിലും അവതരിപ്പിച്ചിട്ടുണ്ട്.
2011 ലാണ് ഗൂഗിള്‍ ആദ്യമായി ഗൂഗിള്‍ വാലറ്റ് അവതരിപ്പിച്ചത്. 2015 ലാണ് കമ്പനി ആന്‍ഡ്രോയിഡ് പേ അവതരിപ്പിച്ചത്.2018 ല്‍ ആന്‍ഡ്രോയിഡ് പേയും ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേ എന്ന പേരില്‍ ലയിപ്പിച്ചു. ബാങ്ക് കാര്‍ഡുകളുടെ ഡിജിറ്റല്‍ പതിപ്പാണ് ഗൂഗിള്‍ വാലറ്റ്. നിലവില്‍ ഗൂഗിള്‍ വാലറ്റ് റീ ബ്രാന്‍ഡ് ചെയ്യുകയാണ്. പ്രത്യേക ആപ്പായി മാറ്റുകയുമാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്.