image

24 Aug 2022 6:36 AM GMT

Aviation

എയര്‍ഏഷ്യയുടെ 2,600 കോടി നഷ്ടം ടാറ്റ എഴുതിത്തള്ളും

MyFin Desk

എയര്‍ഏഷ്യയുടെ 2,600 കോടി നഷ്ടം ടാറ്റ എഴുതിത്തള്ളും
X

Summary

എയര്‍ഏഷ്യ ഇന്ത്യയുടെ 2,600 കോടി രൂപയുടെ നഷ്ടം എഴുതിത്തള്ളാനൊരുങ്ങി ടാറ്റ സണ്‍സ്. എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. എയര്‍ലൈനിന്റെ അറ്റമൂല്യം പൂര്‍ണ്ണമായും ഇല്ലാതായെന്നും അതിന്റെ ബാധ്യതകള്‍ നിലവിലെ ആസ്തികളെക്കാള്‍ കൂടുതലാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. എയര്‍ഏഷ്യ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഒരുങ്ങുകയും കോമ്പറ്റീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടുകയും ചെയ്തു. ടാറ്റ സണ്‍സിന്റെ 83.67 ശതമാനവും മലേഷ്യയുടെ എയര്‍ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ […]


എയര്‍ഏഷ്യ ഇന്ത്യയുടെ 2,600 കോടി രൂപയുടെ നഷ്ടം എഴുതിത്തള്ളാനൊരുങ്ങി ടാറ്റ സണ്‍സ്. എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. എയര്‍ലൈനിന്റെ അറ്റമൂല്യം പൂര്‍ണ്ണമായും ഇല്ലാതായെന്നും അതിന്റെ ബാധ്യതകള്‍ നിലവിലെ ആസ്തികളെക്കാള്‍ കൂടുതലാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
എയര്‍ഏഷ്യ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഒരുങ്ങുകയും കോമ്പറ്റീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടുകയും ചെയ്തു. ടാറ്റ സണ്‍സിന്റെ 83.67 ശതമാനവും മലേഷ്യയുടെ എയര്‍ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ 16.33 ശതമാനവും ഉടമസ്ഥതയുള്ള വിമാനക്കമ്പനിയാണ് എയര്‍ഏഷ്യ ഇന്ത്യ.
നഷ്ടത്തില്‍ ഉഴലുന്ന എയര്‍ഏഷ്യ ഇന്ത്യയെ മഹാമാരി വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ നഷ്ടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് ടാറ്റ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ആഭ്യന്തര, അന്തര്‍ദേശീയ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരു ഫുള്‍ സര്‍വ്വീസ് എയര്‍ലൈനാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹ്രസ്വദൂര അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റ് പോലുള്ള രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു. എയര്‍ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.