image

26 Aug 2022 7:13 AM GMT

Cement

എസിസി, അംബുജ സിമന്റ്സിനായി 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫറുമായി അദാനി ഗ്രൂപ്പ്

James Paul

Acc cements
X

Summary

ഡെല്‍ഹി: സ്വിസ് സ്ഥാപനമായ ഹോള്‍സിമിന്റെ രണ്ട് ഇന്ത്യന്‍ ലിസ്റ്റഡ് സ്ഥാപനങ്ങളായ എസിസിയുടേയും അംബുജ സിമന്റ്സിന്റെയും പൊതു ഓഹരിയുടമകളില്‍ നിന്ന് 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കുന്നതിനായി അദാനി ഗ്രൂപ്പ് 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചു. ഹോള്‍സിമിന്റെ ഇന്ത്യയിലെ ബിസിനസുകളില്‍ 10.5 ബില്യണ്‍ യുഎസ് ഡോളറിന് നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാന്‍ കരാര്‍ ഒപ്പിട്ടതായി ഈ വര്‍ഷം മേയില്‍ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഓപ്പണ്‍ ഓഫറിന് അനുമതി നല്‍കിയിരുന്നു. ഓപ്പണ്‍ ഓഫര്‍ […]


ഡെല്‍ഹി: സ്വിസ് സ്ഥാപനമായ ഹോള്‍സിമിന്റെ രണ്ട് ഇന്ത്യന്‍ ലിസ്റ്റഡ് സ്ഥാപനങ്ങളായ എസിസിയുടേയും അംബുജ സിമന്റ്സിന്റെയും പൊതു ഓഹരിയുടമകളില്‍ നിന്ന് 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കുന്നതിനായി അദാനി ഗ്രൂപ്പ് 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചു. ഹോള്‍സിമിന്റെ ഇന്ത്യയിലെ ബിസിനസുകളില്‍ 10.5 ബില്യണ്‍ യുഎസ് ഡോളറിന് നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാന്‍ കരാര്‍ ഒപ്പിട്ടതായി ഈ വര്‍ഷം മേയില്‍ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഓപ്പണ്‍ ഓഫറിന് അനുമതി നല്‍കിയിരുന്നു. ഓപ്പണ്‍ ഓഫര്‍ പൂര്‍ണ്ണമായി സബ്സ്‌ക്രൈബുചെയ്യുകയാണെങ്കില്‍ 31,000 കോടി രൂപയിലധികം ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നു. അദാനി ഫാമിലി ഗ്രൂപ്പിന്റെ മൗറീഷ്യസ് ആസ്ഥാനമായുള്ള എന്‍ഡവര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ആരംഭിച്ച ഓപ്പണ്‍ ഓഫറിനായി അംബുജ സിമന്റ്സും എസിസിയും രണ്ട് വ്യത്യസ്ത റെഗുലേറ്ററി ഫയലിംഗുകളില്‍ ഓഫറുകളുടെ കത്ത് സമര്‍പ്പിച്ചു. ഓപ്പണ്‍ ഓഫറിലേക്ക് മാനേജര്‍മാരായ ഐസിഐസിഐ സെക്യൂരിറ്റീസും ഡച്ച് ഇക്വിറ്റീസ് ഇന്ത്യയും സമര്‍പ്പിച്ച ഷെഡ്യൂള്‍ അനുസരിച്ച്, ഷെയറുകളുടെ ടെന്‍ഡറിംഗ് 2022 സെപ്റ്റംബര്‍ 9 ന് അവസാനിക്കും.