image

28 Aug 2022 5:02 AM GMT

FMCG

1200 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് വുഡ്‌ലാന്‍ഡ്

MyFin Desk

1200 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് വുഡ്‌ലാന്‍ഡ്
X

Summary

ഡെല്‍ഹി: കോവിഡിനു ശേഷം ഉപഭോക്താക്കള്‍ വര്‍ധിക്കുമ്പോള്‍, ഫൂട്‌വെയര്‍- അപ്പാരല്‍ ബ്രാന്‍ഡായ വുഡ്‌ലാന്‍ഡ് ഈ സാമ്പത്തിക വര്‍ഷം 1,200 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായി എയ്‌റോ ക്ലബ് മാനേജിംഗ് ഡയറക്ടര്‍ ഹര്‍കിരത് സിംഗ് പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് കമ്പനി അന്‍പതോളം സ്‌റ്റോറുകള്‍ അടച്ചിരുന്നു. ഇപ്പോള്‍ പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. യുവതലമുറയെ ലക്ഷ്യമിട്ട് കമ്പനി 'എ സ്‌കേറ്റിംഗ് മങ്ക്' എന്ന പേരില്‍ പുതിയ സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡ് ആരംഭിച്ചു. നിലവില്‍ ഇന്ത്യയില്‍ വുഡ്‌ലാന്‍ഡിന് 550 സ്റ്റോറുകള്‍ ഉണ്ട്. […]


ഡെല്‍ഹി: കോവിഡിനു ശേഷം ഉപഭോക്താക്കള്‍ വര്‍ധിക്കുമ്പോള്‍, ഫൂട്‌വെയര്‍- അപ്പാരല്‍ ബ്രാന്‍ഡായ വുഡ്‌ലാന്‍ഡ് ഈ സാമ്പത്തിക വര്‍ഷം 1,200 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായി എയ്‌റോ ക്ലബ് മാനേജിംഗ് ഡയറക്ടര്‍ ഹര്‍കിരത് സിംഗ് പറഞ്ഞു.
കോവിഡ് വ്യാപന സമയത്ത് കമ്പനി അന്‍പതോളം സ്‌റ്റോറുകള്‍ അടച്ചിരുന്നു. ഇപ്പോള്‍ പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. യുവതലമുറയെ ലക്ഷ്യമിട്ട് കമ്പനി 'എ സ്‌കേറ്റിംഗ് മങ്ക്' എന്ന പേരില്‍ പുതിയ സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡ് ആരംഭിച്ചു.
നിലവില്‍ ഇന്ത്യയില്‍ വുഡ്‌ലാന്‍ഡിന് 550 സ്റ്റോറുകള്‍ ഉണ്ട്. ഇവയില്‍ നല്ല പ്രവര്‍ത്തനമില്ലാത്ത 50 സ്റ്റോറുകളാണ് പകര്‍ച്ചവ്യാധിയുടെ സമയത്ത് അടച്ചുപൂട്ടിയത്. പുതുതായി തുടങ്ങാനിരിക്കുന്ന സ്റ്റോറുകളില്‍ ഭൂരിഭാഗവും മെട്രോ നഗരങ്ങളിലും നിലവിലുള്ള മാര്‍ക്കറ്റുകളിലും തുടങ്ങുമെന്നാണ് സൂചന.
വുഡ്‌ലാന്‍ഡ് ഉത്പന്നങ്ങളുടെ വില്‍പ്പനയുടെ 20 ശതമാനത്തിലധികവും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിങ്ങനെയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ്. കോവിഡിന് മുന്‍പ് ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്ന് 10 മുതല്‍ 12 ശതമാനം വരെ വില്‍പ്പന കമ്പനിക്കുണ്ടായിരുന്നു.