image

9 Sep 2022 5:49 AM GMT

Aviation

ആശിഷ് കുമാർ സ്‌പൈസ് ജെറ്റ് സിഎഫ്ഒ

MyFin Desk

ആശിഷ് കുമാർ സ്‌പൈസ് ജെറ്റ് സിഎഫ്ഒ
X

Summary

മുംബൈ: വിമാനയാത്രാ കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സിഎഫ്ഒ) ആശിഷ് കുമാറിനെ നിയമിച്ചു. സെപ്റ്റംബര്‍ 9 മുതലാണ് അദ്ദേഹം പുതിയ ചുമതലയില്‍ പ്രവേശിക്കുകയെന്ന് കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. 2019 ജനുവരി മുതല്‍ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസില്‍ കോര്‍പ്പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ആശിഷ് കുമാര്‍. 2014 മുതല്‍ 2018 വരെ ഇന്റര്‍ഗ്ലോബ് ഹോട്ടല്‍സിലെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയായിരുന്നു അദ്ദേഹം.ബിസിനസില്‍ വന്‍ പ്രതിസന്ധിയിലാണ് സ്‌പൈസ്‌ജെറ്റ് ഇപ്പോള്‍. മുന്‍ സിഎഫ്ഒ ആയിരുന്ന സഞ്ജീവ് തനേജ […]


മുംബൈ: വിമാനയാത്രാ കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സിഎഫ്ഒ) ആശിഷ് കുമാറിനെ നിയമിച്ചു. സെപ്റ്റംബര്‍ 9 മുതലാണ് അദ്ദേഹം പുതിയ ചുമതലയില്‍ പ്രവേശിക്കുകയെന്ന് കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. 2019 ജനുവരി മുതല്‍ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസില്‍ കോര്‍പ്പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ആശിഷ് കുമാര്‍.
2014 മുതല്‍ 2018 വരെ ഇന്റര്‍ഗ്ലോബ് ഹോട്ടല്‍സിലെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയായിരുന്നു അദ്ദേഹം.ബിസിനസില്‍ വന്‍ പ്രതിസന്ധിയിലാണ് സ്‌പൈസ്‌ജെറ്റ് ഇപ്പോള്‍. മുന്‍ സിഎഫ്ഒ ആയിരുന്ന സഞ്ജീവ് തനേജ ഇക്കഴിഞ്ഞ 31നാണ് സ്ഥാനമൊഴിഞ്ഞത്. ജൂണ്‍ പാദത്തില്‍ കമ്പനിക്കു വലിയ നഷ്ടം ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു തനേജയുടെ രാജി. ജൂണ്‍ പാദത്തില്‍ കമ്പനി 788.82 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുമ്പുള്ള മാര്‍ച്ച് പാദത്തില്‍ അറ്റനഷ്ടം 457.97 കോടി രൂപയായിരുന്നു.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിക്ക് 729 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ജൂണ്‍ പാദത്തില്‍ മൊത്ത വരുമാനം 2,478 കോടി രൂപയായി. തൊട്ടു മുമ്പുള്ള മാര്‍ച്ച് പാദത്തില്‍ 2,124 കോടി രൂപയായിരുന്നു വരുമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,265 കോടി രൂപയായിരുന്നു. ബിസിനസ്സ് യാത്രകളിലും, ഉല്ലാസ യാത്രകളിലും ഉണ്ടായ വര്‍ധനവു മൂലം കമ്പനിക്ക് മികച്ച തിരിച്ചുവരവ് നടത്താനായെങ്കിലും, രൂപയുടെ വിനിമയ നിരക്കിലെ തകര്‍ച്ചയും, ഉയര്‍ന്ന വിമാന ഇന്ധന വിലയും, മറ്റു വില സമ്മര്‍ദ്ദങ്ങളും, കോവിഡിന്റെ ആഘാതവും കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.